പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പെന്ന പേരില്‍ വാര്‍ത്തയാക്കപ്പെട്ടതിന്‍റെ ദുഃഖവും ദുരനുഭവവും പൊട്ടിക്കരഞ്ഞ് വിശദീകരിച്ച്, ബ്രൂണെയില്‍ താമസിക്കുന്ന മലയാളി വയോധികന്‍ ദാമോദരമേനോന്‍ മനോരമന്യൂസില്‍. തനിക്കെതിരെ നടന്നത് വേട്ടയാടലാണ്, താമസസ്ഥലത്ത് രണ്ടു വ്യവസായികളും യുവാവും അതിക്രമിച്ചു കയറി. അവരുടെ ഉദ്ദേശ്യം വ്യക്തമല്ല. സുകുമാര കുറുപ്പല്ലേ.. എന്ന് ചോദിച്ചു, അല്ലെന്ന് വ്യക്തമായി പറഞ്ഞെങ്കിലും അവര്‍ രേഖകള്‍ പരിശോധിച്ചു, ചിത്രങ്ങളെടുത്ത് മടങ്ങി. പിന്നീട് വാര്‍ത്തയില്‍ മോശമായി ചിത്രീകരിച്ചെന്നും ദാമോദരമേനോന്‍ മനോരമ ന്യൂസിനോട് വെളിപ്പെടുത്തി. Also Read: എനിക്ക് ഇന്ത്യയിലേക്ക് മടങ്ങാന്‍ ഭയമാണ്; ദാമോദര മേനോന്‍
താന്‍ ആരെയും ദ്രോഹിച്ചിട്ടില്ല, ഇപ്പോള്‍ സുരക്ഷയില്‍ കടുത്ത ആശങ്കയുണ്ട്. പുറത്തിറങ്ങുമ്പോള്‍ ആളുകള്‍ തുറിച്ചുനോക്കുന്നു. മലേഷ്യയില്‍ കുടുംബത്തിനൊപ്പം ചേരാനാണ് ആഗ്രഹമെന്നും അദ്ദേഹം വിശദീകരിച്ചു. മുഖ്യമന്ത്രി വി.ഡി.സതീശന്‍ സഹായിക്കണമെന്നും ഹൈക്കമ്മിഷന്‍ ഇടപെടണമെന്നും ദാമോദര മേനോന്‍ അഭ്യര്‍ഥിച്ചു. Also Read: 'സുകുമാരകുറുപ്പിനെ കുറിച്ച് എനിക്കൊന്നുമറിയില്ല; എല്ലാത്തിനും കാരണം പാരിജാതന്‍'; തുറന്ന് പറഞ്ഞ് ദാമോദര മേനോന്‍