• ഏഷ്യൻ ഗെയിംസ് ഷൂട്ടിങ്ങിൽ ഇരട്ട വെള്ളി മെഡലുകൾ നേടി രാജ്യത്തിനും കേരളത്തിനും അഭിമാനമായ വിദർശ കെ. വിനോദിന് സർക്കാർ ജോലി. കായിക ഡയറക്ടറേറ്റിൽ അസിസ്റ്റന്റ് ഡയറക്ടറായാണ് നിയമനം

ഏഷ്യൻ ഗെയിംസ് ഷൂട്ടിങ്ങിൽ ഇരട്ട വെള്ളി മെഡലുകൾ നേടി രാജ്യത്തിനും കേരളത്തിനും അഭിമാനമായ വിദർശ കെ. വിനോദിന് സർക്കാർ ജോലി. കായിക ഡയറക്ടറേറ്റിൽ അസിസ്റ്റന്റ് ഡയറക്ടറായാണ് നിയമനം. നിയമന ഉത്തരവ് നാളെ രാവിലെ 9 മണിക്ക് മുഖ്യമന്ത്രി വി.ഡി. സതീശൻ നേരിട്ട് കൈമാറും. Also Read: 'ആ അരമണിക്കൂറിനിടയിലാണ് അവന് മരിക്കാന്‍ തോന്നിയത്, എന്താണ് അവന്റെ മനസിലേക്ക് വന്നത്?'


കോഴിക്കോട് തിരുവമ്പാടി സ്വദേശിയായ വിദർശ, ഏഷ്യൻ ഗെയിംസ് ഷൂട്ടിങ്ങിൽ മെഡൽ നേടുന്ന ആദ്യ മലയാളി വനിതാ താരമെന്ന ചരിത്രനേട്ടം സ്വന്തമാക്കിയിരുന്നു. 10 മീറ്റർ എയർ റൈഫിൾ ടീം ഇനത്തിലും 50 മീറ്റർ റൈഫിൾ ത്രീ പൊസിഷൻ ടീം ഇനത്തിലുമാണ് വിദർശ ഇന്ത്യക്കായി വെള്ളി മെഡലുകൾ നേടിയത്.

ENGLISH SUMMARY:

Vidarsha K. Vinod, Kerala's first woman Asian Games shooting medallist, has been appointed Assistant Director in the Sports Directorate. The Thiruvambady native won two silver medals for India in the 10m Air Rifle Team and 50m Rifle 3 Positions Team events. Chief Minister V.D. Satheesan will personally hand over her appointment order.