സിനിമാ പ്രേമികളെ ഞെട്ടിച്ച മരണമായിരുന്നു നടന് ഹരിമുരളിയുടേത്. രസികന്‍ എന്ന ചിത്രത്തിലൂടെ ബാലതാരമായി പ്രേക്ഷക മനസില്‍ ഇടം നേടിയ ഹരിമുരളി 27–ാം വയസില്‍ ജീവനൊടുക്കുകയായിരുന്നു. കഴിഞ്ഞ മാര്‍ച്ചിലാണ് ഹരിമുരളിയെ വീട്ടിലെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
താരത്തിന്റെ മരണത്തെ കുറിച്ച് സംസാരിക്കുകയാണ് നടിയും കുടുംബ സുഹൃത്തും കൂടിയായ സീമ ജി.നായര്‍. പുലര്‍ച്ചെ അമ്മ വിളിച്ചപ്പോള്‍ ഹരിമുരളിക്ക് കുഴപ്പമൊന്നുമുണ്ടായിരുന്നില്ലെന്നും അര മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ മരിച്ച നിലയില്‍ കാണുകയായിരുന്നുവെന്നും സീമ പറഞ്ഞു. ആ അരമണിക്കൂര്‍ അവന് എന്താണ് ചിന്തിച്ചതെന്ന് അറിയില്ലെന്നും വെറൈറ്റി മീഡിയക്ക് നല്കിയ അഭിമുഖത്തില്‍ സീമ പറഞ്ഞു.
'ഹരിമുരളിയുടെ അച്ഛൻ പയ്യന്നൂർ മുരളി ചേട്ടൻ നാടകക്കാരനാണ്. എനിക്ക് നല്ല ബന്ധമുള്ള മനുഷ്യനാണ്. ഹരിമുരളി കുഞ്ഞിലേ ഞങ്ങളോടൊപ്പമെല്ലാം ഒരുപാട് വർക്ക് ചെയ്തിട്ടുണ്ട്. പിന്നെ അവർ മരടിലേക്ക് താമസം മാറിയപ്പോൾ ഒരു ദിവസം ഞാൻ വീട്ടിലേക്ക് വരുന്നുണ്ട് മോനെ എന്ന് പറഞ്ഞതാണ്. അവനുമായി നല്ല ബന്ധമായിരുന്നു. അവന്റെ ചെറിയച്ഛനാണ് മനോജ്. മനോജും ഞാനും അപ്പോൾ ഒരു സിനിമ ചെയ്യുന്നുണ്ട്.
രാവിലെ 5.45 ന് മുരളി ചേട്ടന്റെ ഭാര്യ വന്ന് ഹരിയെ വിളിക്കുന്നു. നീ എഴുന്നേറ്റ് റെഡിയാക് എന്ന് പറഞ്ഞു. 5.30 നും 6.15 നും ഇടയ്ക്കാണ് ഹരി ജീവനൊടുക്കുന്നത്. 6.15 ന് കതകിന് മുട്ടുമ്പോൾ അകത്ത് നിന്ന് ലോക്കാണ്. ആ അര മണിക്കൂറിനുള്ളിലാണ് അവന് ജീവനൊടുക്കണമെന്ന് തോന്നിയത്. ആ അര മണിക്കൂറിൽ എന്താണ് അവന്റെ മനസിലേക്ക് വന്നതെന്ന് ആർക്കറിയാം. ഹരിയുടെ കാര്യം ഭയങ്കര ഷോക്കായിരുന്നു. നമ്മുടെ മുമ്പിൽ കണ്ട കൊച്ചല്ലേ,' സീമ ജി.നായർ പറഞ്ഞു.
രസികന്‍ ശേഷം അണ്ണൻ തമ്പി, മാടമ്പി, പട്ടണത്തിൽ ഭൂതം, ഉലകം ചുറ്റും വാലിബൻ തുടങ്ങി അന്‍പതോളം സിനിമകളിൽ ഹരിമുരളി ബാലതാരമായി അഭിനയിച്ചിരുന്നു. നടൻമാരായ ഗണപതി, ദീപക് പറമ്പൂൽ, സംവിധായകൻ ചിദംബരം എന്നിവർ ഹരിമുരളിയുടെ കസിൻസ് ആണ്.