Untitled design - 1

ഹയർ സെക്കൻഡറി / വൊക്കേഷണൽ ഹയർ സെക്കൻഡറി ഒന്നാം വർഷ (പ്ലസ് വൺ) പരീക്ഷാഫലം പ്രഖ്യാപിച്ചു. പരീക്ഷയെഴുതിയ 4,10,190 വിദ്യാര്‍ഥികളില്‍ 4,04,722 പേരുടെ ഫലമാണ് പ്രസിദ്ധീകരിച്ചത്. ഇതില്‍ 2,50,981 വിദ്യാര്‍ഥികള്‍ 30 ശതമാനത്തിലധികം മാര്‍ക്ക് നേടി. ഈ വര്‍ഷത്തെ വിജയശതമാനം 62.01 ശതമാനമാണ്. കഴിഞ്ഞ വര്‍ഷം ഇത് 60.76 ശതമാനമായിരുന്നു.

നേരത്തെ സര്‍ക്കാര്‍ വെബ്സൈറ്റില്‍ ഫലം ലഭ്യമായിരുന്നില്ല. സൈറ്റുകളില്‍ സൈബര്‍ ആക്രമണമെന്നായിരുന്നു വിദ്യാഭ്യാസവകുപ്പിന്‍റെ വിശദീകരണം. മൂന്ന് മണിക്ക് തന്നെ ഫലം സർക്കാർ വെബ്സൈറ്റുകളിൽ പ്രസിദ്ധീകരിച്ചുകൊണ്ട് പ്രഖ്യാപനം നടക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ സർക്കാരിന്‍റെ വെബ്സൈറ്റുകളിൽ ഇങ്ങനെ വ്യാപകമായിട്ടുള്ള സൈബർ ആക്രമണം നടക്കുന്നതായി ആഭ്യന്തര വകുപ്പിനോ, സൈബർ സെല്ലിനോ വിവരമില്ല. 

2026 മാര്‍ച്ച് 5 മുതല്‍ 27 വരെയായിരുന്നു പ്ലസ് വണ്‍ പരീക്ഷ നടന്നത്. രണ്ട് തവണ ഫലപ്രഖ്യാപനം മാറ്റിവെച്ച ശേഷമാണ് ഒടുവില്‍ ഫലം പ്രസിദ്ധീകരിച്ചത്. മുന്‍വര്‍ഷങ്ങളില്‍ ജൂണ്‍ ആദ്യവാരത്തില്‍ തന്നെ ഫലം പ്രഖ്യാപിക്കാറുണ്ടായിരുന്നെങ്കിലും ഇത്തവണ പതിവിലും വൈകിയാണ് വിദ്യാര്‍ഥികള്‍ക്ക് ഫലം ലഭിച്ചത്. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ഗള്‍ഫ് മേഖലയില്‍ പരീക്ഷ നിശ്ചിത സമയത്ത് നടത്താന്‍ കഴിയാതിരുന്നതാണ് ഫലപ്രഖ്യാപനം വൈകാന്‍ പ്രധാന കാരണം.

ENGLISH SUMMARY:

The Kerala Higher Secondary and Vocational Higher Secondary first-year (Plus One) exam results have been officially announced. However, the results are currently unavailable on government websites due to reported widespread cyberattacks targeting state portals. Despite the scheduled release time, the education department has not provided a specific timeline for when the technical issues will be resolved. Notably, the Home Department and Cyber Cell have not confirmed these cyberattack reports, leaving the public waiting for updates.