Untitled design - 1

ടിനി ടോമിനെതിരായ കേസില്‍ അന്‍സിബക്ക് മൊഴി നല്‍കാനായില്ല. ഒരുമണിക്കൂര്‍ കാത്തുനിന്നിട്ടും എസ്.ഐ എത്തിയില്ല. പൊലീസ് സമീപനം നിരുത്തരവാദപരമെന്ന് അന്‍സിബ പ്രതികരിച്ചു.

 

അതേസമയം, താരസംഘടനയായ അമ്മയെ കാവിവൽകരിക്കാൻ ശ്വേതാമേനോൻ ശ്രമിച്ചെന്ന ഗുരുതര ആരോപണവുമായി ഒരു വിഭാഗം നടിമാർ രംഗത്തെത്തി. അദാനിയിൽനിന്ന് 15 കോടി ശ്വേത അമ്മയ്ക്കായി ഉറപ്പാക്കിയെന്ന ബിജെപി വനിത നേതാവിന്റെ പരാമർശം പുറത്തുവിട്ടാണ് മാല പാർവതിയും അൻസിബ ഹസനും ഉൾപ്പെടെ മാധ്യമങ്ങളെ കണ്ടത്. ഇതിനിടെ തനിക്ക് മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും ഉൾപ്പെടെ പിന്തുണയുണ്ടെന്ന് ശ്വേത മേനോൻ ഫെയ്സ്ബുക്കിൽ കുറിച്ചു.

 

അമ്മയെ കാവിവൽകരിക്കാൻ ശ്രമിച്ചുവെന്നാണ് നടിമാരുടെ പ്രധാന ആരോപണം. രാജി പ്രഖ്യാപിച്ച ശ്വേതയുടെ തിരിച്ചുവരവ് ആരുടെയോ അജൻഡ നടപ്പാക്കാനുള്ള ശ്രമമാണ് . പണം കൊടുത്തയാളുകൾ വീണ്ടും അവരോട് അവിടെ പോയിരിക്കാൻ പറഞ്ഞിട്ടുണ്ട് . 

 

Also Read: ക്രമക്കേടുകള്‍ ശ്വേതയുടെ ഭരണസമിതിയെ വീഴ്ത്തി

അമ്മയിൽ 32വർഷമായി ഒരു മതസ്ഥാപനങ്ങളും കടന്നു വന്നിട്ടില്ലെന്നും കുടുംബ മേളയുടെ സ്പോൺസർ അമ്പലമാകുന്നതിനെ താൻ എതിർത്തതോടെയാണ് ശത്രുവായി മാറിയതെന്നും അൻസിബ പറഞ്ഞു. പരാതിയുമായി സ്റ്റേഷനിൽ പോയാൽ ആഭ്യന്തര മന്ത്രി പറഞ്ഞാൾ പോലും കേൾക്കാത്ത പൊലീസുകാരാണുള്ളതെന്നും അൻസിബയുടെ വിമർശനം.

 

ശ്വേതയെ ആരും അധിക്ഷേപിച്ചില്ലെന്നും ജനറൽ ബോഡിയിൽ കണക്ക് ശരിയല്ലാത്തത് അംഗങ്ങൾ ചോദ്യം ചെയ്യുകയാണ് ഉണ്ടായതെന്നും ഉഷ പറഞ്ഞു. പ്രശ്നപരിഹാരത്തിന് എന്താണ് വഴിയെന്ന് ചോദ്യത്തിന് ധ്യാൻ ശ്രീനിവാസൻ ഉൾപ്പെടെയുള്ള ചെറുപ്പക്കാർ അമ്മയെ ഏറ്റെടുക്കണമെന്നും മാല പാർവതി. എന്നാൽ രാജിവയ്ക്കരുതെന്നും നിലപാടിൽ ഉറച്ചുനിൽക്കണമെന്നും പറഞ്ഞ മമ്മൂട്ടിക്കും മോഹൻലാലിനും ഒപ്പം നിന്ന  അംഗങ്ങൾക്കും നന്ദി പറഞ്ഞാണ് ശ്വേത എതിരാളികൾക്ക് മറുപടി നൽകിയത്

ENGLISH SUMMARY:

Anziba Hasan expresses dissatisfaction with police behavior, citing a lack of responsiveness. The controversy surrounding Shwetha Menon's position in the actors' association AMMA has escalated, with accusations of saffronization and political interference.