Untitled design - 1

കാഫിര്‍ സ്ക്രീന്‍ ഷോട്ട് കേസില്‍ ജാമ്യത്തില്‍ പുറത്തിറങ്ങിയ പ്രതിയെ സ്വീകരിച്ചാനയിച്ച് സി.പി.എം. ഡി.വൈ.എഫ്.ഐ ബ്ലോക്ക് നേതാവ് ജിതിന്‍ ഭാസ്കറിനെയാണ്  പാര്‍ട്ടി ഏരിയ സെക്രട്ടറിയുടെ നേതൃത്വത്തില്‍ ജയില്‍ കവാടത്തില്‍ രക്തഹാരം അര്‍പ്പിച്ചു സ്വീകരിച്ചത്.

 

ലോക്സഭാ തിരഞ്ഞെടുപ്പ് സമയത്ത് വര്‍ഗീയ ചേരിതിരിവിനുവേണ്ടിയാണു കാഫിര്‍ സ്ക്രീന്‍ ഷോട്ട് നിര്‍മിച്ചതെന്ന് നേരത്തെ സി.പി.എം. ആരോപിച്ചിരുന്നു. പൊലീസ് അന്വേഷണം സ്വന്തം നേതാവിലേക്കു തിരിഞ്ഞപ്പോഴും ഉപ്പ് തിന്നവര്‍ വെള്ളം  കുടിച്ചേ തീരുവെന്നായിരുന്നു സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി എം. മെഹബൂബടക്കമുള്ളവരുടെ പരസ്യ നിലപാട് . എന്നാല്‍ കേസില്‍  അറസ്റ്റിലായി 17 ദിവസത്തിനുശേഷം ജാമ്യം ലഭിച്ച ഡി.വൈ.എഫ്.ഐ. നേതാവ് ജിതിന്‍ ഭാസ്കറിന് പാര്‍ട്ടി തന്നെ സ്വീകരണമൊരുക്കി. നഗരത്തിലൂടെ പ്രകടനമായി ആനയിച്ചാണു പാര്‍ട്ടി ഓഫീസിലെത്തിച്ചത്.

 

രാഷ്ട്രീയ പ്രേരിത കേസാണന്നാണ് ഏരിയ സെക്രട്ടറി അടക്കമുള്ളവര്‍ അവകാശപെടുന്നത്. വൈകീട്ട് തിരുവെള്ളൂരില്‍ ജിതിന് സ്വീകരണവും പൊതുസമ്മേളനവും ഒരുക്കിയിട്ടുണ്ട്.

ENGLISH SUMMARY:

The Kafir screenshot case has sparked a political controversy in Kerala, with a CPM DYFI leader, Jithin Bhasker, receiving a reception after being released on bail. The incident highlights the complex political dynamics and accusations of politically motivated cases within the region.