വിരമിച്ച് മൂന്ന് വര്‍ഷമായിട്ടും സ്വകാര്യ കാറിലെ ഔദ്യോഗിക മുദ്ര മാറ്റാത്തതില്‍ മുന്‍ ഡിജിപി ടോമിന്‍ തച്ചങ്കരിക്കെതിരെ അന്വേഷണം. ഡിജിപിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. സ്വകാര്യ വാഹനത്തില്‍ നക്ഷത്രമുദ്രവച്ച് തച്ചങ്കരി യാത്ര ചെയ്യുന്നതായി പരാതി ലഭിച്ചതോടെയാണ് അന്വേഷണം.
കോട്ടയം വിജിലന്‍സ് കോടതിയില്‍ എത്തിയപ്പോഴാണ് തച്ചങ്കരിയുടെ കാറില്‍ നമ്പര്‍ പ്ലേറ്റിനോട് ചേര്‍ന്ന് നക്ഷത്ര ചിഹ്നമുള്ളത് ശ്രദ്ധയില്‍പ്പെട്ടത്. ബോര്‍ഡ് കറുത്ത തുണി വച്ച് മറച്ച നിലയിലായിരുന്നുവെങ്കിലും ഇത് നീക്കിയപ്പോള്‍ നക്ഷത്രങ്ങള്‍ വ്യക്തമായി. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. അതേസമയം, ഡ്രൈവര്‍ക്ക് സംഭവിച്ച വീഴ്ചയാണെന്നും ത്രീസ്റ്റാര്‍ ബോര്‍ഡ് വച്ച് താന്‍ യാത്ര ചെയ്തിട്ടില്ലെന്നുമായിരുന്നു തച്ചങ്കരി വിശദീകരിച്ചത്.