കേരള സംസ്ഥാന ലോട്ടറി വകുപ്പിന്റെ സമ്മർ ബംപർ ഫലപ്രഖ്യാപനത്തിൽ പാലക്കാട് ജില്ലയ്ക്ക് വീണ്ടും നേട്ടം. ഒന്നാം സമ്മാനമായ 10 കോടി രൂപയും രണ്ടാം സമ്മാനമായ ഒരു കോടി രൂപയും പാലക്കാട് ജില്ലയിൽ വിറ്റ ടിക്കറ്റുകൾക്കാണ് ലഭിച്ചത്. ജില്ലയിൽ ലോട്ടറി ഭാഗ്യം തുടർച്ചയായി എത്തുന്നതിന്റെ ആവേശത്തിലാണ് നാട്ടുകാര്‍.
SB 517026 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ 10 കോടി രൂപ ലഭിച്ചത്. പാലക്കാട്ടെ ലോട്ടറി ഏജന്റായ എസ്. മധുസൂദനൻ വിറ്റ ടിക്കറ്റാണിത്. മധുസൂദനൻ ഏജൻസിയിൽ നിന്ന് ടിക്കറ്റ് വാങ്ങിയ ഭാഗ്യശാലി ആരാണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ഇതിനുപുറമെ, രണ്ടാം സമ്മാനമായ ഒരു കോടി രൂപ SE 660573 എന്ന നമ്പറിലുള്ള ടിക്കറ്റിനും ലഭിച്ചു. ഈ ടിക്കറ്റും പാലക്കാട് ജില്ലയിൽ തന്നെയാണ് വിറ്റഴിച്ചിട്ടുള്ളത്.