റിയാദിലുള്ള കിംഗ് ഖാലിദ് വിമാനത്താവളത്തിന് നേരെ യെമനിലെഹൂതികൾ നടത്തിയ ആക്രമണത്തെ തുടർന്ന് വിമാനത്താവളത്തിൽ നിന്ന് പുകയും തീയും ഉയരുന്നു (2026 ഒക്ടോബർ 8-ലെ സമൂഹമാധ്യമ വീഡിയോയിൽ നിന്നുള്ള ചിത്രം).
സൗദി അറേബ്യൻ തലസ്ഥാനമായ റിയാദിലെ കിങ് ഖാലിദ് രാജ്യാന്തര വിമാനത്താവളത്തില്‍ വീണ്ടും ആക്രമണം. നാലാം ടെർമിനലിലാണ് മിസൈൽ ആക്രമണം ഉണ്ടായത്. ടെർമിനലിൽ തീപിടിത്തമുണ്ടായതായി അധികൃതർ അറിയിച്ചു. ഒരുമിസൈൽ ആകാശത്തുവച്ച് തകർത്തതായി സൗദി സേന അറിയിച്ചു. ആക്രമണം സ്ഥിരീകരിച്ച സൗദി ചിലർക്ക് പരിക്കേറ്റിട്ടുണ്ടെന്ന് പ്രസ്താവനയിൽ അറിയിച്ചു. എന്നാല്‍ എത്ര പേർക്കാണ് പരിക്കേറ്റതെന്ന് വ്യക്തമാക്കിയിട്ടില്ല.
Also Read: 'കണ്ണിന് കണ്ണ്, പല്ലിന് പല്ല്' നയം തുടരാന്‍ ഹൂതികള്‍; ആക്രമണം തുടരും; സൗദിക്ക് വീണ്ടും മുന്നറിയിപ്പ്
ഇന്നലെ റിയാദില്‍ നടന്ന ആക്രമണത്തിന്‍റെ ഉത്തരവാദിത്വം ഏറ്റ ഹൂതികള്‍ ദമാമില്‍ വിമാനത്താവളം ആക്രമിച്ചെന്ന് അവകാശപ്പെട്ടു. അരാംകോ റിഫൈനറിയും ആക്രമിച്ചെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും സൗദി അധികൃതര്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ഇന്നലെ മൂന്നാം ടെര്‍മിനലിനു നേരെയുണ്ടായ ആക്രമണത്തില്‍ പരുക്കേറ്റ ഇന്ത്യക്കാരന്‍ മരിച്ചു. ഇതോടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 13 ആയി. 309 പേർക്ക് പരുക്കേറ്റിരുന്നു. ഇതില്‍ 10 പേർ ഇന്ത്യക്കാരാണ്.
സുരക്ഷിതമല്ലാത്തതിനാല്‍ സൗദി വിമാനത്താവളങ്ങളോ വ്യോമപാതയോ ഉപയോഗിക്കരുതെന്ന് ഹൂതികള്‍ വിമാന കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കി. ആക്രമണത്തെ തുടര്‍ന്ന് നിന്നുള്ള നൂറിലധികം വിമാന സര്‍വീസുകള്‍ സൗദിയില്‍ റദ്ദാക്കി. സുരക്ഷ കണക്കിലെടുത്ത് സ്കൂളുകള്‍ക്ക് ഓണ്‍ലൈനായി പ്രവര്‍ത്തിക്കാനാണ് സൗദി നല്‍കിയ നിര്‍ദേശം.
Also Read: റിയാദിലെ വിമാനത്താവളത്തിന് നേരെ ഹൂതി ആക്രമണം; 12 പേര്‍ കൊല്ലപ്പെട്ടു; 309 പേര്‍ക്ക് പരുക്ക്
ഇന്നലെ വിമാനത്താവളത്തിൽ എമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കാൻ കഴിയാതെ പുറത്തു കടന്നവർക്ക് വിവിധ കേന്ദ്രങ്ങളിൽ സൗകര്യം ഏർപ്പെടുത്തി. ഇത് പ്രയോജനപ്പെടുത്തണമെന്ന് ഇന്ത്യൻ എംബസി അറിയിച്ചു. ഇവിടെ പാസ്‌പോർട്ട് വിഭാഗത്തിന്റെയും എയർലൈൻ ഉദ്യോഗസ്ഥരുടെയും സേവനം ലഭ്യമാക്കിയിട്ടുണ്ട്. പ്രിൻസസ് നൂറ യൂണിവേഴ്‌സിറ്റി കാമ്പസിൽ താമസസൗകര്യം ലഭിച്ചവർ അവിടെ തയ്യാറാക്കിയ കൗണ്ടറിൽ എമിഗ്രേഷൻ പൂർത്തിയാക്കണം. റിയാദ് വഴി മറ്റു രാജ്യങ്ങളിലേക്ക് പോകാനെത്തിയ ഇന്ത്യക്കാരായ ട്രാൻസിറ്റ് യാത്രക്കാരും എമിഗ്രേഷൻ പൂർത്തിയാക്കണം. ഇവർ എയർലൈനുകളുമായി ബന്ധപ്പെട്ട് താമസസൗകര്യം ഉറപ്പുവരുത്തണമെന്നും എംബസി അറിയിച്ചു.
സ്ത്രീകളും കുട്ടികളും ഉൾപ്പെടെ ഈജിപ്തിലെ കെയ്‌റോയിലേക്ക് പോകാനെത്തിയ ഒമ്പത് മലയാളികളും ഇതിൽ ഉൾപ്പെടും. ഇന്നലെ കോഴിക്കോട് നിന്ന് റിയാദിലെത്തിയ നാസ് എയർ, കോഴിക്കോട് നിന്ന് റിയാദ് വഴി ജിദ്ദയിലേക്ക് പോകേണ്ട സൗദി എയർലൈൻസ് യാത്രക്കാർ കാർഗോ സെക്ഷൻ വഴി അടിയന്തിരമായി പുറത്തിറങ്ങുകയായിരുന്നു. ഇവരാണ് എമിഗ്രേഷൻ നടപടി പൂർത്തിയാക്കണമെന്ന് എംബസി നിർദേശിച്ചത്.