റിയാദിലെ കിംഗ് ഖാലിദ് ഇൻ്റർനാഷണൽ എയർപോർട്ടിൽ വെള്ളിയാഴ്ചയുണ്ടായ തീപിടിത്തത്തിൽനിന്ന് ഉയർന്ന കറുത്ത പുക.
സൗദി അറേബ്യയിലെ കിംഗ് ഖാലിദ് രാജ്യാന്തര വിമാനത്താവളത്തിനു നേരെ നടന്ന മിസൈലാക്രമണത്തിനു പിന്നാലെ വീണ്ടും മുന്നറിയിപ്പുമായി യെമനിലെ ഹൂതികള്‍. സൗദിയിലെ വിമാനത്താവളങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നാണ് വിമാന കമ്പനികള്‍ക്കും യാത്രക്കാര്‍ക്കും ഹൂതികള്‍ മുന്നറിയിപ്പ് നല്‍കിയത്. 12 പേര്‍ കൊല്ലപ്പെട്ട ശനിയാഴ്ചയിലെ ആക്രമണത്തിന് ശേഷമാണ് ഹൂതികള്‍ വീണ്ടും ആക്രമണം നടത്തുമെന്ന് പ്രഖ്യാപിക്കുന്നത്.
Also Read: റിയാദിലെ വിമാനത്താവളത്തിന് നേരെ ഹൂതി ആക്രമണം; 12 പേര്‍ കൊല്ലപ്പെട്ടു; 309 പേര്‍ക്ക് പരുക്ക്
ഇസ്‌ലാമിലെ വിശുദ്ധ നഗരങ്ങളായ മക്കയും മദീനയും ഒഴികെ സൗദിയിലെ എല്ലാ വിമാനത്താവളങ്ങളും ആക്രമണത്തിന് ഇരയാകാന്‍ സാധ്യതയുണ്ടെന്നും തങ്ങളുടെ ലക്ഷ്യമാണെന്നും ഹൂതി സൈനിക വക്താവ് യഹ്യ സരി വ്യക്തമാക്കി. മുന്നറിയിപ്പ് ഗൗരമായി എടുക്കണമെന്നും മിസൈലുകള്‍ തടയാന്‍ സാധിച്ചില്ലെങ്കില്‍ ഇത് സൗദിയുടെ ഉത്തവാദിത്വമാണെന്നും യഹ്യ സരി പറഞ്ഞു. തങ്ങളുടെ ലക്ഷ്യം കൈവരിക്കുന്നതുവരെ വിമാനത്താവളത്തിനു പകരം വിമാനത്താവളം ആക്രമിക്കുമെന്നും യഹ്യ വ്യക്തമാക്കി.
'വിമാനത്താവളത്തിന് പകരം വിമാനത്താവളം, ഉപരോധത്തിന് പകരം ഉപരോധം, ആക്രമണത്തിന് പകരം ആക്രമണം' എന്നിങ്ങനെയാണ് തങ്ങൾ മുന്നോട്ടുപോകുന്നതെന്ന് യഹ്യ സരി വ്യക്തമാക്കി. യെമനില്‍ ഹൂതികളുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളില്‍ സൗദി സഖ്യസേന നടത്തിയ ആക്രമണത്തിനു തിരിച്ചടിയായാണ് കഴിഞ്ഞ ദിവസങ്ങളില്‍ സൗദി തലസ്ഥാനമായ റിയാദിലെ കിംഗ് ഖാലിദ് വിമാനത്താവളത്തിലേക്ക് ഹൂതികള്‍ മിസൈലാക്രമണം നടത്തിയത്. സൗദി സഖ്യസേനയുടെ ആക്രമണങ്ങളിൽ കഴിഞ്ഞ അഞ്ച് ആഴ്ചയില്‍ 91 യെമൻ പൗരന്മാരാണ് കൊല്ലപ്പെട്ടത്. 168 പേർക്ക് പരിക്കേറ്റിരുന്നു.
തിരിച്ചടിയില്‍ ഹൂതികള്‍ ശനിയാഴ്ച സൗദി തലസ്ഥാനമായ റിയാദിലെ കിങ് ഖാലിദ് രാജ്യാന്തര വിമാനത്താവളത്തിന് നേരെ നടത്തിയ മിസൈല്‍ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടു. 309 പേർക്ക് പരുക്കേറ്റതായി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ സ്ഥിരീകരിച്ചു. തുടർച്ചയായ മൂന്നാം ദിവസമാണ് റിയാദ് വിമാനത്താവളം ലക്ഷ്യമാക്കി ആക്രമണമുണ്ടാകുന്നത്. അതിനിടെ ദമ്മാം കിങ് ഫഹദ് രാജ്യാന്തര വിമാനത്താവളത്തിന് സമീപവും മിസൈൽ പതിച്ചു. റിയാദ് കിങ് ഖാലിദ് രാജ്യാന്തര വിമാനത്താവളത്തിന് നേരെ നടന്ന അതിരൂക്ഷമായ വ്യോമാക്രമണത്തിലാണ് വൻ നാശനഷ്ടവും ആളപായവുമുണ്ടായത്. കൊല്ലപ്പെട്ട 12 പേരിൽ നാലുപേർ സൗദി പൗരന്മാരും മറ്റുള്ളവർ വിദേശികളുമാണ്. രണ്ട് ബംഗ്ലാദേശ് സ്വദേശികൾക്ക് പുറമെ അമേരിക്ക, ഈജിപ്ത്, ജോർദാൻ, സിറിയ, ഫലസ്തീൻ, സുഡാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള ഓരോ പൗരന്മാരുമാണ് മരിച്ചത്.