This screen grab taken from video footage released by Ansarullah Media Centre on October 10, 2026 shows what they say is fire burning in the distance following a drone strike against Saudi-backed Yemeni government forces. The Iranian-backed Houthis, at war against the internationally-recognised government, launched a lightning offensive in September 2026, that has killed hundreds of combatants on both sides and, according to UN figures, forced more than 145,000 people to flee their homes. (Photo by ANSARULLAH MEDIA CENTRE / AFP) / RESTRICTED TO EDITORIAL USE - MANDATORY CREDIT "AFP PHOTO / ANSARULLAH MEDIA CENTRE" - HANDOUT - NO MARKETING NO ADVERTISING CAMPAIGNS - DISTRIBUTED AS A SERVICE TO CLIENTS

Image Credit: AFP

  • രണ്ട് ബംഗ്ലദേശ് സ്വദേശികൾക്ക് പുറമെ അമേരിക്ക, ഈജിപ്ത്, ജോർദാൻ, സിറിയ, ഫലസ്തീൻ, സുഡാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള ഓരോ പൗരന്മാരുമാണ് മരിച്ചത്. പരിക്കേറ്റ 309 പേരെയും റിയാദിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു

സൗദി തലസ്ഥാനമായ റിയാദിലെ കിങ് ഖാലിദ് രാജ്യാന്തര വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ഹൂതി ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടു. 309 പേർക്ക് പരുക്കേറ്റതായി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ സ്ഥിരീകരിച്ചു. തുടർച്ചയായ മൂന്നാം ദിവസമാണ് റിയാദ് വിമാനത്താവളം ലക്ഷ്യമാക്കി ആക്രമണമുണ്ടാകുന്നത്. അതിനിടെ ദമ്മാം കിങ് ഫഹദ് രാജ്യാന്തര വിമാനത്താവളത്തിന് സമീപവും മിസൈൽ പതിച്ചു.

റിയാദ് കിങ് ഖാലിദ് രാജ്യാന്തര വിമാനത്താവളത്തിന് നേരെ നടന്ന അതിരൂക്ഷമായ വ്യോമാക്രമണത്തിലാണ് വൻ നാശനഷ്ടവും ആളപായവുമുണ്ടായത്. കൊല്ലപ്പെട്ട 12 പേരിൽ നാലുപേർ സൗദി പൗരന്മാരും മറ്റുള്ളവർ വിദേശികളുമാണ്. രണ്ട് ബംഗ്ലാദേശ് സ്വദേശികൾക്ക് പുറമെ അമേരിക്ക, ഈജിപ്ത്, ജോർദാൻ, സിറിയ, ഫലസ്തീൻ, സുഡാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള ഓരോ പൗരന്മാരുമാണ് മരിച്ചത്. പരിക്കേറ്റ 309 പേരെയും റിയാദിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇതിൽ പലരുടെയും നില അതീവ ഗുരുതരമായി തുടരുകയാണ്. ഇതോടെ കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ റിയാദ്, അബ്ഹ വിമാനത്താവളങ്ങൾക്ക് നേരെയുണ്ടായ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 15 ആയി ഉയർന്നു. ആകെ 345 പേർക്കാണ് വിവിധ ആക്രമണങ്ങളിലായി പരുക്കേറ്റത്. 

റിയാദ് വിമാനത്താവളത്തിലെ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെയും റൺവേകളിൽ നിർത്തിയിട്ടിരുന്ന യാത്രാവിമാനങ്ങൾക്ക് നേരെയും വ്യാപകമായ രീതിയിലാണ് ഹൂതികളുടെ ഡ്രോൺ-മിസൈൽ ആക്രമണങ്ങൾ ഉണ്ടായത്. റിയാദിന് പുറമെ കിഴക്കൻ പ്രവിശ്യയിലെ ദമ്മാം കിങ് ഫഹദ് രാജ്യാന്തര വിമാനത്താവളത്തിന് സമീപവും ഇന്നലെ മിസൈൽ പതിച്ചതായി സൗദി സഖ്യസേന വക്താവ് കേണൽ തുർക്കി അൽ മാലിക്കി അറിയിച്ചു. സൗദിയിലെ പ്രധാന വിമാനത്താവളങ്ങളെല്ലാം ലക്ഷ്യമിട്ട് ഹൂതികൾ നടത്തുന്ന ആക്രമണങ്ങൾ മേഖലയിലെ വ്യോമഗതാഗതത്തെയും സുരക്ഷാ അന്തരീക്ഷത്തെയും കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.

ENGLISH SUMMARY:

A Houthi attack targeting King Khalid International Airport in Riyadh, Saudi Arabia, reportedly killed 12 people and injured 309, according to the General Authority of Civil Aviation. The victims included four Saudi nationals and foreign nationals from Bangladesh, the United States, Egypt, Jordan, Syria, Palestine and Sudan. Missile and drone attacks also targeted airport infrastructure and parked passenger aircraft in Riyadh, while a missile reportedly landed near King Fahd International Airport in Dammam. The attacks on Riyadh and Abha airports over three days have reportedly killed 15 people and injured 345, raising serious concerns about aviation safety and regional security.