എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ ജനശതാബ്ദി എക്സ്പ്രസിലെ ടിടിഇക്ക് നേരെ ആക്രമണശ്രമം. ടിക്കറ്റ് പരിശോധനയ്ക്കിടെ ടിക്കറ്റ് ചോദിച്ചതിലുള്ള പ്രകോപനത്തെ തുടർന്നാണ് രണ്ട് പേർ ടിടിഇ ടിംസൺ തോമസിനെ ട്രെയിനിൽ നിന്ന് തള്ളിയിടാൻ ശ്രമിച്ചത്.

ഡി.എൽ.1 കോച്ചിൽ ടിക്കറ്റ് പരിശോധന പൂർത്തിയാക്കി പുറത്തിറങ്ങുന്നതിനിടെ കോച്ചിലേക്ക് കയറിയ രണ്ടുപേരോട് ടിടിഇ ടിക്കറ്റ് ആവശ്യപ്പെട്ടു. ഇതോടെ പ്രകോപിതരായ ഇവർ ടിടിഇയെ ട്രെയിനിൽ നിന്ന് പുറത്തേക്ക് തള്ളിയിടാൻ ശ്രമിക്കുകയായിരുന്നു.
അപ്രതീക്ഷിത ആക്രമണത്തിൽ നിന്ന് വാതിലിൽ തൂങ്ങിക്കിടന്നാണ് ടിടിഇ രക്ഷപ്പെട്ടത്. സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ ട്രെയിൻ മാനേജർ എമർജൻസി ബ്രേക്ക് ഉപയോഗിച്ച് ട്രെയിൻ നിർത്തി. ഇതോടെ വലിയ അപകടമാണ് ഒഴിവായത്. സംഭവവുമായി ബന്ധപ്പെട്ട് കെ.ഡി. ബാബു, ശ്രീരാജ് എന്നിവരെ കസ്റ്റഡിയിലെടുത്തു. എന്നാൽ പിന്നീട് ഇരുവരെയും വിട്ടയച്ചു.
ENGLISH SUMMARY:
A TTE was allegedly attacked on the Jan Shatabdi Express at Ernakulam South after asking passengers for tickets. He escaped by holding the train doorway as the manager applied emergency brakes.