അപരാധം പറഞ്ഞു പറഞ്ഞു പാണക്കാട് തങ്ങൾക്ക് എതിരെയും മോർഫ് ചെയ്ത അപവാദ പ്രചാരണവുമായി ഇടത് സൈബർ കൃമി കീടങ്ങൾ ഇറങ്ങിയിരിക്കുകയാണെന്ന് പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍. മനുഷ്യനെ പറ്റി അറപ്പുളവാക്കുന്ന അപവാദ പ്രചരണം നടത്താൻ ഈ കൃമികൾക്ക് കിട്ടുന്ന ലൈസൻസ് വിജയനെ പോലെ ഒരുത്തനാണ് അവരുടെ ആഭ്യന്തര മന്ത്രി എന്നതാണെന്നും രാഹുല്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.
'രാഷ്ട്രീയ എതിരാലാളികൾക്ക് എതിരെ ഹീനമാർഗങ്ങൾ ഉപയോഗിക്കുന്ന, വേണ്ടി വന്നാൽ കൊന്നിട്ട് കുലംകുത്തി എന്ന് വിളിക്കാൻ മനസുള്ള ഒരുത്തൻ സംരക്ഷിക്കാൻ ഉണ്ട് എന്ന ധൈര്യമാണ് ഈ ക്രിമിനൽ സംഘത്തെ വളർത്തുന്നത്. ചുരുക്കി പറഞ്ഞാൽ പോരാളി കൃമികളുടെ നേതാവ് ആ മനസുള്ള പോരാളി വിജയനാണ്.
പാണക്കാട് തങ്ങൾക്ക് എതിരെയുള്ള അതിക്രമത്തിന്റ തന്നെ നാൾ വഴി നോക്കൂ.
1. സൈബർ കൃമികൾ രണ്ടു ദിവസമായി “ആയിരം പള്ളികളുടെ ഖാളിയുടെ ആയിരം പാട്ടുകൾ ഉടൻ വിപണിയിൽ‘ എന്ന് സൈബർ സ്പേസിൽ പ്രചരണം നടത്തുന്നു. പ്രത്യേകം ശ്രദ്ധിക്കണം UDF നെ മാത്രമല്ല ഒരു മതത്തെ കൂടി അധിക്ഷേപിക്കുക എന്ന സിപിഎമ്മിന്റെ സമകാലിക നയത്തിന്റെ ഭാഗമായാണ് ഖാളി എന്ന വാക്ക് ഉൾക്കൊള്ളിച്ചത്.
2. Shanu Shanu എന്ന ഒരു ഫേക്ക് ഐഡി പുതിയതായി സൃഷ്ടിച്ചു Deep fake ലൂടെ സൃഷ്ടിച്ച തങ്ങളുടെ ഒരു മോർഫ് ചിത്രം വെച്ച് ഹീന പ്രചരണം നടത്തുന്നു.
3. പാണക്കാടേക്ക് സഹായവും ചോദിച്ചു എത്തുന്ന ഒരു മനുഷ്യൻ പോലെ നിരാശയോടെ മടങ്ങണ്ടി വന്നിട്ടില്ല എന്നുള്ളത് ശിഹാബ് തങ്ങളിലൂടെയും ഹൈദരലി തങ്ങളിലൂടെയും തെളിയിക്കപ്പെടുകയും അത് സാദിക്കലി തങ്ങളിലൂടെയും മുനവ്വറലി തങ്ങളിലൂടെയും തുടർന്ന് പോവുകയും ചെയ്യുന്ന പാരമ്പര്യമാണ്. ആ പാരമ്പര്യത്തെ തന്നെ ഭയന്നാണ് സഹായം ചോദിച്ച് എത്തിയ ഒരു യുവതിയോട് തങ്ങൾ അശ്ലീല സന്ദേശം അയച്ചു എന്ന് പറഞ്ഞു ഡിസ്ക്രെഡിറ്റ് ചെയ്യാൻ ശ്രമിച്ചത്.
4. ആ ഫേക്ക് അക്കൗണ്ട് ആകെ ഫോളോ ചെയ്തത് കെ ടി ജലീലിനെ വാഴ്ത്താനായി ഇറങ്ങിയേക്കുന്ന ഒരു സൈബർ കൃമി. അതിന്റെ അപകടം മണത്താണ് ലീഗിനെയും പാണക്കാട് കുടുംബത്തെയും അടച്ചാക്ഷേപിക്കുന്ന ജലീൽ പെട്ടന്നു സാദിക്കലി തങ്ങൾക്ക് അനുകൂലമായി പോസ്റ്റ് ഇട്ടത്. അതും അന്വേഷിക്കണം.
5. പോസ്റ്റ് വന്നു മിനുട്ടുകൾ വെച്ച് സിപിഎം ഫേക്ക് പേജുകൾ തങ്ങൾക്ക് എതിരെ ആക്ഷേപം അഴിച്ചു വിടുന്നു ഒരു മാധ്യമം അത് വാർത്തയാക്കുന്നു.
6. യുഡിഎഫ് വളരെ വേഗം തന്നെ നിയമനടപടികളിലേക്ക് കടക്കുന്നു. കുഞ്ഞാലിക്കുട്ടി സാഹിബ് അത് അറിയിക്കുന്നു, ആ ഫേക്ക് ഐഡി മൂക്കുന്നു കൃമികൾ.
ഈ വിഷയത്തിൽ ശ്രീ വിജയൻ അഭ്യന്തര മന്ത്രി ആയിരിക്കുമ്പോൾ കൃത്യമായ അന്വേഷണം നടക്കില്ല എന്ന് ഉറപ്പ്. എന്നാൽ ഒന്നര മാസം കഴിഞ്ഞ് ജനങ്ങളുടെ സർക്കാർ വരുമ്പോൾ ഇതിന് പിന്നിൽ പ്രവർത്തിച്ച സകല കൃമികളെയും കണ്ടെത്തുകയും ആ കൃമികളെ കൈകാര്യം (നിയമപരമായും ജനകീയമായും രാഷ്ട്രീയമായും) ചെയ്യണം.
സൈബർ കൃമികളോട് പറയുന്നു, ഇത് ഒരു നല്ല ടൂള് അല്ല. വ്യക്തി ജീവിതം ഓഡിറ്റ് ചെയ്യാൻ തീരുമാനിച്ചു ഞങ്ങൾ ഇറങ്ങിയാൽ ഫേക്ക് ഒന്നും വേണ്ടി വരില്ല. രണ്ട് യുവ മന്ത്രിമാരുടെയും ( യുവാക്കൾ എന്ന് അവകാശപ്പെടുന്നവർ ഒരാൾക്കു മുതിർന്ന മകൾ തന്നെയുണ്ട്) എംഎല്‍എ ആയ മുൻമന്ത്രിയുടെയും കൃമികളുടെ ഒരു ഡസൻ നേതാക്കളുടെയും ഒക്കെ ഇത് വരെ പുറത്ത് വരാത്ത യഥാർത്ഥ കഥകൾ നാട്ടുകാർ അറിയും.
രാഷ്ട്രീയം തന്നെ പറഞ്ഞു ജയിക്കുന്നതാണ് ഞങ്ങളുടെ ശൈലിയെന്നുള്ളത് കൊണ്ടും സദാചാര പൊലീസിംഗ് ശീലമില്ലാത്തത് കൊണ്ടും വിട്ടുകളയുന്നതാണ്. നിർത്തുന്നതാണ് നിങ്ങൾക്ക് നല്ലത്. ഞങ്ങൾ താങ്ങും, താങ്ങാൻ നിങ്ങളെക്കൊണ്ട് ആകില്ല. – രാഹുല്‍ കുറിച്ചു.