പ്രണയം വീട്ടുകാര്‍ എതിര്‍ത്തതോടെ കേരളത്തില്‍ വന്ന് വിവാഹം കഴിച്ച വൈറല്‍ താരം മൊണാലിസയാണ് ഇപ്പോള്‍ സൈബറിടത്തെ ചര്‍ച്ചാവിഷയം. നാട് വിട്ട് സംസ്ഥാനത്തെത്തിയ മൊണാലിസയെ അരുമാനൂര്‍ നൈനാര്‍ ക്ഷേത്രത്തില്‍ വെച്ച് കാമുകന്‍ മഹാരാഷ്ട്ര സ്വദേശി ഫര്‍മാന്‍ ഖാനെയാണ് താലികെട്ടിയത്. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍, മന്ത്രി വി ശിവന്‍കുട്ടി അടക്കമുള്ള പ്രമുഖര്‍ വിവാഹത്തില്‍ പങ്കെടുത്തിരുന്നു.
ഇപ്പോഴിതാ വിഷയത്തില്‍ പരിഹസിച്ച് രംഗത്ത് വന്നിരിക്കുകയാണ് പി.സി ജോര്‍ജ് . ശിവൻകുട്ടിയും ഗോവിന്ദനും റഹീമും കല്യാണം നടത്തി കൊടുക്കുന്നുണ്ടെന്ന് അറിഞ്ഞു.വേടന്റെ വരെ നടത്തിയ സ്ഥിതിക്ക് നിങ്ങൾ ആ രാഹുൽനെ കൂടെ പിടിച്ചു കെട്ടിക്ക് എന്നാണ് പി.സി പറയുന്നത്. ചെറുക്കൻ നന്നാവട്ടെയെന്നും രാഹുൽ ഗാന്ധിയല്ല പാലക്കാട് എം എൽ എ രാഹുലിനെയാണ് ഉദ്ദേശിച്ചതെന്നും പി.സി പറയുന്നു.
മധ്യപ്രദേശിലെ ഇൻഡോർ സ്വദേശിനിയായ മൊണാലിസ ഭോസ്ലെയും മഹാരാഷ്ട്ര സ്വദേശിയായ മുഹമ്മദ് ഫർമാനും തമ്മിൽ ആറുമാസമായി പ്രണയത്തിലാണ്. ഇവരുടെ ബന്ധം വീട്ടുകാർ എതിർക്കുകയും മറ്റൊരാളുമായി മൊണാലിസയുടെ വിവാഹം തീരുമാനിക്കുകയും ചെയ്തു. ഇതോടെയാണ് ഇരുവരും കേരളത്തിലേക്ക് എത്താൻ തീരുമാനിക്കുന്നത്. മറ്റ് സംസ്ഥാനങ്ങളിൽ തങ്ങളുടെ ബന്ധത്തിന് വലിയ എതിർപ്പുകൾ നേരിടേണ്ടി വരുമെന്ന് ഉറപ്പുള്ളതിനാലാണ് കേരളം തിരഞ്ഞെടുത്തതെന്ന് ഇരുവരും പറഞ്ഞു.