കുംഭമേള വൈറൽ പെൺകുട്ടി മൊണാലിസയ്ക്ക് കോടതിയിൽനിന്ന് ആശ്വാസം. പെൺകുട്ടിയുടെ ജനന തീയതി തിരുത്തിയ ഉത്തരവ് മധ്യപ്രദേശ് ഹൈക്കോടതി റദ്ദാക്കി. മഹേശ്വർ ചീഫ് മുനിസിപ്പൽ ഓഫിസറുടെ ഉത്തരവാണ് ഹൈക്കോടതി റദ്ദാക്കിയത്. മൊണാലിസയുടെ ഹർജിയിലാണ് ഹൈക്കോടതി ഉത്തരവ്. പെൺകുട്ടിയുടെ വാദംകൂടി കേട്ട് വീണ്ടും തീരുമാനമെടുക്കാൻ ഹൈക്കോടതി നിർദേശം നൽകി. തിരുത്തിയ ജനന സർട്ടിഫിക്കറ്റ് പ്രകാരം മൊണാലിസക്ക് പ്രായപൂർത്തിയായിട്ടില്ലായിരുന്നു. പ്രായപൂർത്തിയാകാത്തതിനാൽ പെൺകുട്ടിക്ക് വിവാഹം കഴിക്കാൻ സാധിക്കില്ലെന്ന് കാണിക്കാൻ വേണ്ടിയാണ് ജനന സർട്ടിഫിക്കറ്റ് തിരുത്തിയത്. ഇത് സ്വാഭാവിക നീതിക്ക് ലംഘനമെന്നായിരുന്നു പെൺകുട്ടിയുടെ വാദം.

ENGLISH SUMMARY:

The Madhya Pradesh High Court has provided major relief to Monalisa, who gained widespread viral fame during the Kumbh Mela, by quashing an official order that altered her date of birth. The court set aside the order issued by the Maheshwar Chief Municipal Officer and directed authorities to pass a fresh decision after giving her a fair hearing.