മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് തിരുവനന്തപുരത്ത് യൂത്ത് കോണ്‍ഗ്രസ് നടത്തിയ പന്തംകൊളുത്തി പ്രകടനത്തിനുനേരെ കല്ലേറ്. യൂണിവേഴ്സിറ്റി കോളജ് ഹോസ്റ്റലില്‍ നിന്ന് എസ്.എഫ്.ഐ പ്രവര്‍ത്തകരാണ് കല്ലും കുപ്പിയും എറിഞ്ഞത്. തീപ്പന്തം തിരിച്ചെറിഞ്ഞ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും. മന്ത്രി ഒ.ജെ.ജനീഷ്, ഷാഫി പറമ്പില്‍ എം.പി, കെ.എം.അഭിജിത്ത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു മാര്‍ച്ച്.
പിന്നാലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും എസ്എഫ്ഐ പ്രവര്‍ത്തകരും ഏറ്റുമുട്ടി. തലസ്ഥാനത്ത് വന്‍ സംഘര്‍ഷാവസ്ഥയാണ്. പിന്നാലെ യൂണിവേഴ്സിറ്റി ഹോസ്റ്റലില്‍ പൊലീസ് നടത്തിയ ലാത്തിച്ചാര്‍ജില്‍ വിദ്യാര്‍ഥികള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.