ലക്ഷക്കണക്കിന് സഹോദരങ്ങള്‍ ഗള്‍ഫ് നാടുകളിലുണ്ടെന്നും അവര്‍ അരക്ഷിതരാണെന്നും സുരക്ഷ പ്രധാനമെന്നും ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക്  കത്തയച്ചു. ലോകത്തെയാകെ യുദ്ധത്തിലേക്ക് നയിക്കുന്ന അമേരിക്കൻ സാമ്രാജ്യത്വ നയത്തിനെതിരെ പ്രതിഷേധിച്ച് സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ജാഥ നടത്തി. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പങ്കെടുത്തു. 

 

 

പശ്ചിമേഷ്യന്‍ രാജ്യങ്ങളിലെ  സംഘര്‍ഷമേഖലയിലുള്ള മലയാളികൾക്കായി കേരള ഹൗസിൽ കൺട്രോൾ റൂം തുറന്നു.  24 മണിക്കൂറും പ്രവർത്തിക്കും. ഹെൽപ്പ് ലൈൻ നമ്പറുകളും പുറത്തിറക്കി. 

 

നമ്പരുകൾ 

011-23747079, 011-23742320, +91-9310443880 

 

എംബസി ഓഫ് ഇന്ത്യ, അബുദാബി: 

 800-46342  ടോൾ ഫ്രീ നമ്പർ, 

വാട്സ് ആപ്പ്  : +971543090571  

 

എംബസി ഓഫ് ഇന്ത്യ, കുവൈറ്റ്: +96565501946

എംബസി ഓഫ് ഇന്ത്യ, ദോഹ,  ഖത്തർ : +974-55647502

എംബസി ഓഫ് ഇന്ത്യ, ബഹറിൻ: 0097339418071

 

 

പടിഞ്ഞാറന്‍ ഏഷ്യയില്‍ സംഘര്‍ഷം വ്യാപിക്കുമ്പോള്‍ ഇന്ത്യക്ക് ആശങ്കയേറുകയാണ്. ആഗോള തലത്തില്‍ ഉണ്ടായേക്കാവുന്ന പ്രത്യാഘാതങ്ങള്‍ക്കപ്പുറം ഇന്ത്യക്ക് നയതന്ത്രപരമായും സാമ്പത്തികമായും വലിയ ഭീഷണിയാണ് സംഘര്‍ഷം സൃഷ്ടിക്കുന്നത്. ചാബഹാര്‍ തുറമുഖത്തിന്‍റെ ഭാവിയും ആശങ്കയിലാണ്. 

 

Also read: ഖമനയിയുടേത് ഹീനമായ കൊല, റഷ്യ ഇറാനൊപ്പം; നിലപാട് വ്യക്തമാക്കി വ്ളാദിമിർ പുടിൻ

സംഘര്‍ഷം വ്യാപിച്ചാല്‍ ആദ്യം ബാധിക്കുന്നത് ഇന്ത്യയുടെ ഊര്‍ജസുരക്ഷയെയാണ്. രാജ്യത്തിന് ആവശ്യമായ എണ്ണയുടെ 80 ശതമാനവും പടിഞ്ഞാറന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നാണ് വരുന്നത്. ഇതില്‍ വലിയൊരു പങ്ക് ഹോര്‍മൂസ് കടലിടുക്കിലൂടെയാണ്. ഇതുവഴിയുള്ള ചരക്ക് ഗതാഗതം തടസപ്പെട്ടതിനാല്‍ ഇന്ധന ലഭ്യത പ്രതിസന്ധിയിലാവും. ഇറാനില്‍ നിന്നുള്ള കയറ്റുമതിയും തടസപ്പെടാനിടയുണ്ട്. ക്രൂഡ് ഓയിലിന് ഇപ്പോള്‍ തന്നെ രാജ്യാന്തര തലത്തില്‍ മൂന്നുശതമാനത്തോളം വില വര്‍ധിച്ചു. സംഘര്‍ഷം തുടര്‍ന്നാല്‍ വില ബാരലിന് 100 ഡോളര്‍ കടന്നേക്കുമെന്നാണ് വിലയിരുത്തല്‍. ഇത് രാജ്യത്തിന്‍റെ സമ്പദ് വ്യവസ്ഥയ്ക്കുണ്ടാക്കുന്ന ആഘാതം ചെറുതല്ല.

 

വ്യാപാരത്തെയും സംഘര്‍ഷം വലിയ രീതിയില്‍ ബാധിക്കും. ഇന്ത്യയില്‍നിന്ന് കയറ്റി അയക്കുന്ന ബസ്മതി അരിയുടെ 25 ശതമാനം ഇറാനിലേക്കും 20 ശതമാനം ഇറാഖിലേക്കുമാണ്. സംഘര്‍ഷം തുടരുന്നതിനാല്‍ ഈ രാജ്യങ്ങളിലെ വ്യാപാരികള്‍ക്ക് അരി വാങ്ങാന്‍ സാധിക്കുമോ എന്ന് ഉറപ്പില്ല. തേയില, ചോളം എന്നിവയും വന്‍ തോതില്‍ പടിഞ്ഞാറന്‍ ഏഷ്യന്‍ രാജ്യങ്ങളിലേക്ക് കയറ്റുമതി

ചെയ്യുന്നുണ്ട്. വ്യാപാരം തടസപ്പെട്ടാല്‍ രാജ്യത്തിന്‍റെ കാര്‍ഷിക മേഖല പ്രതിസന്ധിയിലാവും.  ഇറാനിലെ ചാബഹാര്‍ തുറമുഖമാണ് നയതന്ത്ര തലത്തില്‍ ഇന്ത്യക്ക് വെല്ലുവിളി ഉയര്‍ത്തുന്ന പ്രധാന ഘടകം. തുറമുഖത്തിനായി ഇതിനോടകം ശതകോടികള്‍ ചെലവിഴിച്ചിട്ടുണ്ട്. പാക്കിസ്ഥാനെ ആശ്രയിക്കാതെ മധ്യേഷ്യയിലേക്കും അഫ്ഗാനിസ്ഥാനിലേക്കും ഇന്ത്യക്കുള്ള കവാടമാണ് തുറമുഖം.

 

യു.എസ്. ഉപരോധം ഏര്‍പ്പെടുത്തിയെങ്കിലും ഈ ഏപ്രില്‍ വരെ ഇളവ് അനുവദിച്ചിട്ടുണ്ട്. നിലവിലെ സാഹചര്യത്തില്‍ ഇളവ് നീട്ടിക്കിട്ടാന്‍ ഇടയില്ല. ചാബഹാറിനായി ചെലവഴിച്ച തുക വെള്ളത്തിലാകുമോ എന്ന ആശങ്ക ശക്തമാണ്. ചൈനയും പാക്കിസ്ഥാനും അവസരം മുതലെടുക്കുമെന്നതും ഇന്ത്യക്ക് വലിയ സുരക്ഷാ ഭീഷണി ഉയര്‍ത്തുന്നു.

ENGLISH SUMMARY:

Malayala Manorama Online News reports that Kerala Chief Minister Pinarayi Vijayan has written to Prime Minister Narendra Modi highlighting the safety concerns of lakhs of Malayalis in the Gulf. The letter emphasizes the need to ensure their security amidst rising regional tensions.