navakerala-sadas

നവകേരള സര്‍വേയില്‍ സര്‍ക്കാരിന് ആശ്വാസം. സര്‍വേ റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രീംകോടതി സ്റ്റേ ചെയ്തു. പഠനം നടത്തുന്നതില്‍ എന്താണ് തെറ്റെന്ന് സുപ്രീം കോടതി. കോടികള്‍ ചെലവിടുന്ന ക്ഷേമപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതില്‍ എന്താണ് തെറ്റെന്ന് കോടതി ചോദിച്ചു. Also Read: ‘സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം’; ഡേറ്റ ചോര്‍ച്ചയില്‍ സര്‍ക്കാരിന് ഹൈക്കോടതിയില്‍ വന്‍ തിരിച്ചടി .

ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. നവകേരള സര്‍വേയെ എതിര്‍ത്ത് ഹൈക്കോടതിയെ സമീപിച്ചവരുടെ തടസ ഹര്‍ജിയും സുപ്രീം കോടതി പരിഗണിച്ചു.  സർവേ നടത്താനുള്ള സര്‍ക്കാരിന്റെ നയപരമായ തീരുമാനത്തിന്മേലുള്ള കടന്നുകയറ്റമാണ് ഹൈക്കോടതി വിധി എന്നായിരുന്നു സർക്കാർ വാദം. സംസ്ഥാന സര്‍ക്കാരിന്റെ ഭരണ നിര്‍വ്വഹണത്തിലും വികസന കാര്യത്തിലും ഹൈക്കോടതി അനാവശ്യമായി ഇടപെട്ടു.  

ഒരു രാഷ്ട്രീയ പാര്‍ട്ടി സര്‍ക്കുലര്‍ ഇറക്കി എന്നതുകൊണ്ട് മാത്രം നയപരിപാടി റദ്ദാക്കാനാവില്ല, സംസ്ഥാന സര്‍ക്കാരിന്റെ ഭരണ നിര്‍വ്വഹണത്തിലും വികസന കാര്യത്തിലും ഹൈക്കോടതി അനാവശ്യമായി ഇടപെട്ടു. പൊരുത്തകേടുകളുള്ള വിധി സ്റ്റേ ചെയ്യണമെന്നും സർക്കാർ ആവശ്യപ്പെട്ടിരുന്നു.

ENGLISH SUMMARY:

The Supreme Court has granted relief to the state government in the Navakerala Survey case. The Supreme Court of India stayed the Kerala High Court order that had earlier cancelled the survey. The Supreme Court questioned what was wrong in conducting a study and evaluating welfare schemes on which the government spends crores of rupees.