പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതിയായ കേസില്‍ അതിജീവിതയെ ആക്ഷേപിച്ചെന്ന കേസിലെ പ്രതി അഭിഭാഷക ദീപ ജോസഫിന് സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം. അഭിഭാഷക പ്രയോഗിച്ച വാക്കുകള്‍ ഞെട്ടലുണ്ടാക്കുന്നതെന്ന് ചീഫ് ജസ്റ്റിസ്. പുരുഷനായിരുന്നെങ്കില്‍ ഉടന്‍ അറസ്റ്റ് ചെയ്തേനെ. നിങ്ങള്‍ ഒരു വനിത അഡ്വക്കേറ്റ് അല്ലെയെന്നും കോടതി ചോദിച്ചു. സ്ത്രീയെന്ന നിലയിലാണ് നിങ്ങൾക്ക് പരിഗണന ലഭിക്കുന്നത്. അതിജീവിതയുടെ ഭർത്താവ് സ്വകാര്യമായി പങ്കുവെച്ച വിവരങ്ങള്‍ പരസ്യമാക്കി.
ബലാത്സംഗ കേസിലെ പ്രതിയുടെ പബ്ലിക് അഡ്വക്കേറ്റ് ആണോ നിങ്ങളെന്നും കോടതി ചോദിച്ചു. ദീപയുടെ ഹര്‍ജി തള്ളിയ കോടതി , ഹൈക്കോടതിയെ സമീപിക്കാന്‍ നിര്‍ദേശിച്ചു. ഹര്‍ജി പരിഗണിക്കാന്‍ മതിയായ കാരണം ഇല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ദീപ ജോസഫ് നേരിട്ട് കോടതിയില്‍ ഹാജരായിരുന്നു
Also Read: ദീപ ജോസഫ് സൈബര്‍ വെട്ടുക്കിളിക്കൂട്ടം നേതാവ്; രൂക്ഷവിമര്‍ശനവുമായി രാഹുല്‍ കേസിലെ അതിജീവിത
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പീഡനകേസിലെ അതിജീവിത സുപ്രീം കോടതിയിൽ തടസ്സഹർജി നൽകിയിരുന്നു. ദീപ ജോസഫ് സൈബര്‍ വെട്ടുക്കിളിക്കൂട്ടത്തിന്‍റെ നേതാവാണെന്നും തന്നേയും മറ്റ് അതിജീവിതകളേയും നിരന്തരം വേട്ടയാടുന്നെന്നും കാണിച്ച് ഇവര്‍ സത്യവാങ്മൂലം നല്‍കി. സുപ്രീംകോടതിയെ തെറ്റിദ്ധരിപ്പിക്കാന്‍ എഫ്ബി പോസ്റ്റുകള്‍ വളച്ചൊടിച്ചു. 2021 ഇൽ മാത്രം എൻറോൾ ചെയ്ത ദീപ 2017 മുതൽ സൂപ്രീം കോടതി അഭിഭാഷകയാണെന്നാണ് എഫിബിയിൽ അവകാശപ്പെടുന്നത് .
ഇവര്‍ ഫയല്‍ ചെയ്ത വക്കാലത്തും സത്യവാങ്മൂലവും വ്യാജമാണ്. ഉക്രൈനിൽ നിന്നും ഫയൽ ചെയ്ത പെറ്റീഷനിലെ രേഖകൾ എംബസി സാക്ഷ്യപ്പെടുത്തിയിട്ടില്ലെന്നും ഇവര്‍ ചൂണ്ടിക്കാട്ടി. പരാതിയെത്തുടര്‍ന്ന് ദീപ ജോസഫിനെതിരെ പൊലീസ് കേസെടുത്തിരുന്നു. ഇതിനെതിരെ ദീപ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.