പിണറായി വിജയന്‍, എം.വി.ഗോവിന്ദന്‍
തിരഞ്ഞെടുപ്പ് തോൽവിയെ തുടർന്ന് സംസ്ഥാന നേതൃത്വത്തിനെതിരെ കേന്ദ്ര കമ്മിറ്റി റിപ്പോർട്ടിലുണ്ടായ രൂക്ഷ വിമർശനം സിപിഎം സംസ്ഥാന കമ്മിറ്റി അംഗീകരിച്ചു. റിപ്പോർട്ടിന് സംസ്ഥാന സമിതി അംഗീകാരം നൽകി. തുടർനടപടികൾ ചർച്ച ചെയ്യുന്നതിനായി സെപ്റ്റംബർ 13 മുതൽ 15 വരെ കോഴിക്കോട്ട് വിപുലമായ സംസ്ഥാന കമ്മിറ്റി യോഗം ചേരാനും തീരുമാനമായി. ഈ യോഗത്തിൽ ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളും പോഷക സംഘടന ഭാരവാഹികളും പങ്കെടുക്കും. എന്നാൽ, ഏരിയ സെക്രട്ടറിമാരെ യോഗത്തിൽ പങ്കെടുപ്പിക്കേണ്ടതില്ലെന്നും തീരുമാനിച്ചിട്ടുണ്ട്
പിണറായി വിജയനെ മാത്രം കേന്ദ്രീകരിച്ച് തിരഞ്ഞെടുപ്പിനെ നേരിട്ടതും തിരിച്ചടിയായെന്നും വിലയിരുത്തല്‍. ഇടത് രാഷ്ട്രീയം ചര്‍ച്ചയായില്ല. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ വലിയ വീഴ്ച സംഭവിച്ചു. പിഎംശ്രീയില്‍ വന്‍ വീഴ്ചയുണ്ടായെന്നും കേന്ദ്രകമ്മിറ്റി നിർദ്ദേശിച്ച തിരുത്തലുകൾ ചർച്ച ചെയ്യാൻ ചേര്‍ന്ന സിപിഎം സംസ്ഥാന സമിതി യോഗത്തില്‍ വിലയിരുത്തി