അഡ്വ.ദീപ ജോസഫിനെതിരെ രാഹുല്‍ മാങ്കൂട്ടത്തില്‍ കേസിലെ അതിജീവിത. ദീപ ജോസഫ് സൈബര്‍ വെട്ടുക്കിളിക്കൂട്ടത്തിന്‍റെ നേതാവാണെന്നും തന്നേയും മറ്റ് അതിജീവിതകളേയും നിരന്തരം വേട്ടയാടുന്നെന്നും കാണിച്ച് ഇവര്‍ സത്യവാങ്മൂലം നല്‍കി. സുപ്രീംകോടതിയെ തെറ്റിദ്ധരിപ്പിക്കാന്‍ എഫ്ബി പോസ്റ്റുകള്‍ വളച്ചൊടിച്ചു. 2021 ഇൽ മാത്രം എൻറോൾ ചെയ്ത ദീപ 2017 മുതൽ സൂപ്രീം കോടതി അഭിഭാഷകയാണെന്നാണ് എഫിബിയിൽ അവകാശപ്പെടുന്നത് . ഇവര്‍ ഫയല്‍ ചെയ്ത വക്കാലത്തും സത്യവാങ്മൂലവും വ്യാജമാണ്. ഉക്രൈനിൽ നിന്നും ഫയൽ ചെയ്ത പെറ്റീഷനിലെ രേഖകൾ എംബസി സാക്ഷ്യപ്പെടുത്തിയിട്ടില്ല ഇവര്‍ ചൂണ്ടിക്കാട്ടി.
Also Read: ‘നീ വല്ലാത്ത സാധനമാണല്ലോ കൊച്ചേ’; രാഹുലിന്റെ ചാറ്റ് പുറത്ത് വിട്ട് ജസ്ല മാടശേരി
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പീഡനകേസിലെ അതിജീവിത സുപ്രീം കോടതിയിൽ തടസ്സഹർജി നൽകിയിരുന്നു. അതിജീവിതയെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചെന്ന കേസിൽ അഭിഭാഷകയായ ദീപ ജോസഫിനെതിരെ പൊലീസ് കേസെടുത്തിരുന്നു.
ഇതിനിടെ രാഹുല്‍ മാങ്കൂട്ടത്തിലിനെ അയോഗ്യനാക്കാനുള്ള നീക്കത്തെ ശക്തമായി എതിര്‍ത്ത് യുഡിഎഫ് രംഗത്തെത്തി. ഭരണഘടനാ വിരുദ്ധമായ നടപടിയെന്ന് എത്തിക്ക്സ് കമ്മിറ്റിയിൽ പ്രതിപക്ഷ അംഗങ്ങൾ നിലപാടെടുത്തു. യുഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടിയുടെ തീരുമാന പ്രകാരമാണ് നിലപാട്. രാഹുലിനെതിരായ പരാതി എത്തിക്ക്സ് കമ്മിറ്റി 23ന് വീണ്ടും പരിഗണിക്കും
ലൈംഗിക ആരോപണങ്ങളിലും നിര്‍ബന്ധിത ഗര്‍ഭച്ഛിദ്രക്കേസുകളിലും കുടുങ്ങിയ രാഹുല്‍ മാങ്കൂട്ടത്തിലിനെ എം.എല്‍എ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കാനുള്ള നീക്കം തിങ്കളാഴ്ച ചേര്‍ന്ന യുഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി പ്രത്യേകം ചര്‍ച്ച ചെയ്യുകയായിരുന്നു. അധികാരപരിധി കടന്നുള്ള എത്തിക്കസ് കമ്മിറ്റിയുടെ നീക്കത്തെ എതിര്‍ക്കണമെന്ന് ഘടകക്ഷികള്‍ നേതാക്കളും നിലപാട് എടുത്തു. ഇതിന് പിന്നാലെ എത്തിക്കസ് കമ്മിറ്റിയിൽ പങ്കെടുത്ത പ്രതിപക്ഷ അംഗങ്ങളായ റോജി എം. ജോണും യുഎ ലത്തീഫും കീഴ്‌വഴക്കങ്ങൾ ഇല്ലാത്ത ഭരണഘടന വിരുദ്ധമായ നടപടിയാണെന്ന് വിമർശിച്ചു. കുറ്റാരോപിതൻ മാത്രമായ വ്യക്തിയെ അയോഗ്യനാക്കാനാവില്ലെന്നും അവർ ചൂണ്ടിക്കാട്ടി.
ആദ്യ ആരോപണത്തില്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റം. കേസെടുത്തതോടെ സസ്പെന്‍ഷന്‍. രണ്ടാം പരാതി പാര്‍ട്ടിക്ക് ലഭിച്ചതോടെ പുറത്താക്കല്‍. അയോഗ്യതയെ എതിര്‍ക്കുമ്പോഴും രാഹുലിനെ പുറത്താക്കിയ നടപടിയിലോ നിലപാടിലോ മാറ്റമുണ്ടാകില്ലെന്ന് കോൺഗ്രസ് വ്യക്തമാക്കി.