Untitled design - 1

മുന്‍ മന്ത്രിയും സി.പി.എം നേതാവുമായ പി.കെ.ശ്രീമതി അനര്‍ഹമായി പെന്‍ഷന്‍ കൈപ്പറ്റിയെന്ന പ്രചാരണം വ്യാജമെന്ന് തെളിഞ്ഞു. എം.എല്‍.എ. ഭര്‍ത്താവാണെന്ന് കാട്ടി പെന്‍ഷന്‍ കൈപ്പറ്റിയെന്നായിരുന്നു വ്യാജ പ്രചാരണം. പക്ഷേ, എം.എല്‍.എയുടെ ഭാര്യയായി പെന്‍ഷന്‍ കൈപ്പറ്റിയിരുന്ന പി.കെ.ശ്രീമതി തൃശൂരിലെ റിട്ടയേര്‍ഡ് അധ്യാപികയായിരുന്നു. വ്യാജ പ്രചാരണത്തിനു പിന്നാലെ സി.പി.എം. നേതാവ് പി.കെ.ശ്രീമതി നിറകണ്ണുകളോടെ പ്രതീകരിച്ചിരുന്നു.

 

Also Read: ‘വ്യാജ പ്രചാരണം’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ വിതുമ്പിക്കരഞ്ഞ് പി.കെ.ശ്രീമതി

 

വ്യാപകമായ വ്യാജ പ്രചാരണമായിരുന്നു പി.കെ.ശ്രീമതിയ്ക്കെതിരെ നവമാധ്യമങ്ങളില്‍. ഇതിനു പിന്നാലെയാണ്, ശ്രീമതി ടീച്ചിര്‍ വൈകാരികമായി പ്രതീകരിച്ചത്. ഭര്‍ത്താവ് എം.എല്‍.എ. ആയിരുന്നെന്ന് കാട്ടി പെന്‍ഷന്‍ വാങ്ങിയെന്നായിരുന്നു വ്യാജ പ്രചാരണം. യഥാര്‍ഥത്തില്‍ മറ്റൊരു പി.കെ.ശ്രീമതിയായിരുന്നു അത്. കുന്നംകുളത്തെ മുന്‍ എം.എല്‍.എ: പി.ആര്‍.കൃഷ്ണന്‍റെ ഭാര്യയായ പി.കെ.ശ്രീമതി. തൃശൂര്‍ പൂച്ചെട്ടിയിലെ റിട്ടയേര്‍ഡ് അധ്യാപികയായിരുന്നു. 2020ല്‍ മരിച്ചു.  ഭര്‍ത്താവ് എം.എല്‍.എയായതിനാല്‍ പെന്‍ഷന്‍ കൈപ്പറ്റിയിരുന്നു. തൃശൂരിലെ പി.കെ.ശ്രീമതിയുടെ മകന്‍ പി.കെ.അജിത് വ്യാജ വാര്‍ത്തയ്ക്കെതിരെ രംഗത്തുവന്നു. 

കോണ്‍ഗ്രസിന്‍റെ മുന്‍ എം.എല്‍.എയായിരുന്നു പി.ആര്‍.കൃഷ്ണന്‍. പി.കെ.ശ്രീമതിയുടെ മരണശേഷം ആറുവര്‍ഷമായി ആരും പെന്‍ഷന്‍ കൈപ്പറ്റുന്നുമില്ല. കണ്ണൂരിലെ പി.കെ.ശ്രീമതിയുമായി തൃശൂരിലെ പി.കെ.ശ്രീമതിയെ ബന്ധപ്പെടുത്തി എങ്ങനെ വാര്‍ത്ത വന്നുവെന്ന് ഇനിയും വ്യക്തമല്ല. വ്യാജ വാര്‍ത്തയ്ക്കു പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന സംശയം ബലപ്പെട്ടിട്ടുണ്ട്.

ENGLISH SUMMARY:

PK Sreemathi's pension has been confirmed by her son, debunking the fake news campaign against her. The false propaganda claimed she received an undeserved pension by posing as an MLA's wife, when in reality, she was a retired teacher from Thrissur.