asha-worker

TOPICS COVERED

കേരളം കണ്ട ഏറ്റവും വലിയ സ്ത്രീ സമരങ്ങളിലൊന്നായ ആശാ സമരത്തിന് ഒരാണ്ടു തികയുമ്പോഴും അരപ്പട്ടിണിയില്‍ നിന്ന് കരകയറാതെ ആശമാര്‍. എണ്ണായിരം രൂപ ഒാണറേറിയവും ഇടയ്ക്കിടെ മുടങ്ങുന്ന ഇന്‍സെന്‍റീവും കൊണ്ട് എങ്ങനെ ജീവിക്കുമെന്നാണ് ആശമാര്‍ ചോദിക്കുന്നത്. 

സെക്രട്ടേറിയറ്റിനു മുമ്പില്‍ നടന്ന  ഒട്ടേറെ  പ്രക്ഷോഭങ്ങള്‍ , നിരാഹാര സമരം , കൂട്ട ഉപവാസം , മുടിമുറിക്കല്‍ സമരം അങ്ങനെ 266 ദിവസം നീണ്ട ആശമാരുടെ സമര പരമ്പര.. അവകാശ പോരാട്ടത്തിന്‍റെ ഒന്നാം വാര്‍ഷികത്തില്‍ സമര പന്തലിന്‍റെ നിറ സാന്നിധ്യമായിരുന്ന ലതയെക്കണ്ടു.  സമര പന്തലില്‍ നിന്ന് മടങ്ങും വഴി ഹൃദയംനിലച്ചുപോയ ഭര്‍ത്താവിനൊപ്പം ജീവിതതാളവും തെറ്റിയ കുടുംബത്തിന്‍റെ അനുഭവം പങ്കിട്ടു ലത. 

ആശമാര്‍ക്കും ആശയ്ക്ക് വകയുണ്ടാകണ്ടേ?  ഇപത്താറായിരത്തിലേറെ വരുന്ന സംസ്ഥാനത്തെ ആശാ വര്‍ക്കര്‍മാരുടെ മുഴുവന്‍ പ്രതിനിധിയായാണ് സര്‍ക്കാരിനോടുളള  ലതയുടെ ചോദ്യം. 

ENGLISH SUMMARY:

Asha Workers are still struggling with poverty a year after the massive Asha strike in Kerala. They question how they can survive with an Onam bonus of only 8,000 rupees and intermittent incentives.