ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ എൻ വാസുവിന് സുപ്രീം കോടതിയിലും തിരിച്ചടി. വാസുവിന്‍റെ ജാമ്യാപേക്ഷ തള്ളിയ കോടതി രൂക്ഷവിമര്‍ശനമാണ് നടത്തിയത്. ദൈവത്തിന്‍റെ സ്വര്‍ണം കൊള്ളയടിച്ചതല്ലേയെന്ന് ജസ്റ്റിസ് ദീപാങ്കര്‍ ദത്ത ചോദിച്ചു. എഴുപത് ദിവസത്തിലേറെയായി ജയിലിലാണെന്നും സ്വര്‍ണത്തിന്‍റെ ചുമതലയുണ്ടായിരുന്നയാളല്ല താന്‍ എന്നുമായിരുന്നു വാസുവിന്‍റെ വാദം. Also Read: പോറ്റിയെ കേറ്റിയേ എന്ന് പ്രതിപക്ഷം; സ്വര്‍ണം കട്ടത് കോണ്‍ഗ്രസെന്ന് ഭരണപക്ഷം; പാട്ടിലടിച്ചു പിരിഞ്ഞ് നിയമസഭ .
ശബരിമല സ്വര്‍ണ കവര്‍ച്ചാക്കേസില്‍ വീണ്ടും കര്‍ശന നിലപാടെടുത്ത് സുപ്രീം കോടതി. ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്‍റും കമ്മിഷണറുമായിരുന്ന എന്‍.വാസുവിന്‍റെ ജാമ്യാപേക്ഷ പരിഗണിച്ച് മൂന്നാംമിനുറ്റില്‍തന്നെ തള്ളി. എഴുപത് ദിവസത്തിലേറെയായി ജയിലിലാണെന്നും സ്വര്‍ണത്തിന്‍റെ ചുമതലയുള്ള തിരുവാഭരണം കമ്മിഷണറായിരുന്നില്ല താന്‍ എന്നുമായിരുന്നു വാസുവിന്‍റെ വാദം. എന്നാല്‍ കവര്‍ച്ചാ സമയത്ത് വാസുവിന് ചുമതലയുണ്ടായിരുന്നുവെന്ന് കോടതി തിരുത്തി.
വിശ്വാസിയെന്ന് അവകാശപ്പെടുന്നവര്‍ ദൈവത്തിന്‍റെ സ്വര്‍ണം കവര്‍ച്ചചെയ്യുകയാണോ എന്നും ജസ്റ്റിസ് ദീപാങ്കര്‍ ദത്തയുടെ ചോദ്യം. സ്വര്‍ണപാളികള്‍ വീണ്ടും സ്വര്‍ണം പൂശിയതെന്തിനെന്ന് ചോദിച്ച കോടതി അന്വേഷണ സംഘം വാസുവിന്റെ ജാമ്യാപേക്ഷയെ എതിര്‍ത്തതും ചൂണ്ടിക്കാട്ടി. ജാമ്യാപേക്ഷയില്‍ ഇടപെടാനില്ല, ജാമ്യത്തിനായി വിചാരണക്കോടതിയെ സമീപിക്കാമെന്നും സുപ്രീം കോടതി അറിയിച്ചു.
നേരത്തെ, ഹൈക്കോടതി പരാമര്‍ശങ്ങള്‍ നീക്കണമെന്നാവശ്യപ്പെട്ട് ദേവസ്വം ബോര്‍ഡ് മുന്‍ അംഗം കെ.പി.ശങ്കരദാസ് നല്‍കിയ ഹര്‍ജിയും ജസ്റ്റിസ് ദീപാങ്കര്‍ ദത്ത അധ്യക്ഷനായ ബെഞ്ച് തള്ളിയിരുന്നു. ശബരിമലയില്‍ വന്‍ക്രമക്കേടാണ് നടന്നതെന്നും ദൈവത്തെപ്പോലെ വെറുവിട്ടില്ലല്ലോയെന്നുമായിരുന്നു അന്ന് കോടതിയുടെ പരാമര്‍ശങ്ങള്‍.
പ്രത്യേക അന്വേഷണസംഘത്തിന്‍റെ ആവശ്യപ്രകാരം തന്ത്രി കണ്ഠര് രാജീവരെ ഒരു ദിവസത്തെ കസ്റ്റഡിയില്‍ വിടാന്‍ കൊല്ലം വിജിലന്‍സ് കോടതി ഉത്തരവിട്ടു.മുരാരി ബാബുവിന്റെ ജാമ്യാപേക്ഷയിലും വിജിലന്‍സ് കോടതി നാളെ വിധി പറയും.