മുഖ്യമന്ത്രിയുടെ ഒാഫീസ് സന്ദേശമയച്ചതിനെതിരായ ഹര്‍ജിയില്‍ സര്‍ക്കാരിന് ആശ്വാസം. സന്ദേശം അയച്ചതില്‍ തെറ്റില്ലെന്ന് കോടതി. സന്ദേശം അയച്ചതിനെതിരായ ഹര്‍ജി തള്ളി. സ്വകാര്യത ലംഘനമെന്ന ഹര്‍ജിക്കാരുടെ വാദത്തില്‍ കഴമ്പില്ല.
ഫോണ്‍ നമ്പര്‍ ശേഖരിച്ചത് വ്യക്തികളുടെ അനുമതിയില്ലാതെയെന്നാണ് രണ്ട് സര്‍ക്കാര്‍ ജീവനക്കാര്‍ നല്‍കിയ ഹര്‍ജിയിലെ വാദം. സ്പാര്‍ക്കില്‍ നിന്ന് മുഖ്യമന്ത്രിയുടെ ഓഫീസിന് വിവരങ്ങള്‍ കൈമാറിയത് സ്വകാര്യതാ ലംഘനമാണ്. ഒരു രാഷ്ട്രീയ പാര്‍ട്ടി തിരഞ്ഞെടുപ്പ് നേട്ടത്തിനായി വിവരങ്ങള്‍ ഉപയോഗിച്ചുവെന്നും ഹർജിയിൽ വാദിക്കുന്നു.
നടപടി തടയണമെന്നും, സ്വകാര്യ വിവരങ്ങൾ അനധികൃതമായി ഉപയോഗിച്ചതിന് നഷ്ടപരിഹാരം നൽകണമെന്നും മുഖ്യമന്ത്രി പിണറായി വിജയനെയടക്കം എതിർകക്ഷികളാക്കി സമർപ്പിച്ച ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.