പത്തനംതിട്ട അടൂരിൽ ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണ സാധനങ്ങൾ പിടികൂടി. അടൂർ ടൗണിലെയും ബൈപ്പാസിലെയും ഹോട്ടലുകളിൽ നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിലാണ് ഭക്ഷണം പിടികൂടിയത്.
എസ്എന്‍ ഹോട്ടൽ, ഡിങ്കന്റെ തട്ടുകട, അമ്മച്ചിക്കട, ഓലപ്പന്തൽ, രാജധാനി, സൺ റൈസ്, പഴങ്കഞ്ഞികട, അൽ റാസി തുടങ്ങിയ ഹോട്ടലുകളിൽ നിന്നാണ് പഴകിയ ഭക്ഷണം പിടികൂടിയത്. രാജധാനി ഹോട്ടലിൽ നിന്ന് 50 കിലോ പഴകിയ മീൻ പിടികൂടി. Also Read: അമ്മ റീല്‍ ഷൂട്ടില്‍ മുഴുകി; കുഞ്ഞ് ഇഴഞ്ഞ് പാലത്തിന്‍റെ കൈവരിയിലേക്ക്; നെഞ്ചിടിപ്പേറ്റി വിഡിയോ .
ഹോട്ടൽ ആൻഡ് റസ്റ്റോറൻറ് അസോസിയേഷൻ സംഘടന നേതാക്കൾ പരിശോധനക്ക് എത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞു. പിന്നീട് പോലീസ് എത്തിയാണ് പരിശോധന ആരംഭിച്ചത്.