ശബരിമല സ്വർണ്ണ കൊള്ളയിൽ ഒരു പങ്കുമില്ല എന്ന് ആവർത്തിക്കുമ്പോഴും മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് ക്ലീൻചിറ്റ് നൽകാതെ അന്വേഷണ ഏജൻസികൾ. ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള കടകംപള്ളിയുടെ അടുപ്പം സംശയകരം എന്ന നിലപാടിലാണ് എസ്.ഐ.ടി. അടുപ്പത്തിന്റെ പേരിൽ ഉണ്ണികൃഷ്ണൻ പോറ്റിയുടെ സ്പോൺസർഷിപ്പ് ഇടപാടുകൾക്ക് കടകംപള്ളി സുരേന്ദ്രൻ ശുപാര്‍ശകൾ ചെയ്തിട്ടുണ്ടോ എന്നാണ് ഇപ്പോൾ പരിശോധിക്കുന്നത്. കടകംപള്ളിയെ സംശയനിരയാക്കിയാണ് ഈഡിയുടെയും അന്വേഷണത്തിന്റെ തുടക്കം. ഉണ്ണികൃഷ്ണൻ പോറ്റിയുമായി സാമ്പത്തിക ഇടപാടുണ്ടോ എന്നാണ് ഈ ഡി പരിശോധിക്കുന്നത്. പോറ്റിയ ചോദ്യം ചെയ്ത ശേഷം കടകംപള്ളിയും വെളുപ്പിക്കാനാണ് നീക്കം. Also Read: ശബരിമലയിലെ കൊടിമര പുനഃപ്രതിഷ്ഠ ദേവപ്രശ്ന വിധി പ്രകാരം; ‘തീരുമാനമെടുത്തത് പ്രയാറിന്‍റെ ബോര്‍ഡല്ല’
ശബരിമല സ്വർണ കൊള്ളയിൽ അറസ്റ്റിലായ തന്ത്രി കണ്ഠര് രാജീവരെ പ്രത്യേക അന്വേഷണ സംഘം ഇന്ന് കസ്റ്റഡിയിൽ വാങ്ങും. തന്ത്രിയെ കസ്റ്റഡിയിൽ വേണമെന്നാ വശ്യപ്പെട്ടു നേരത്തെ അന്വേഷണ സംഘം കോടതിയിൽ അപേക്ഷ സമർ പ്പിച്ചിരുന്നു. തന്ത്രിയുടെ ജാമ്യാപേക്ഷ നാളെ കൊല്ലം വിജിലൻസ് കോടതി പരിഗണിക്കും. അറസ്റ്റിലായി 90 ദിവസം കഴിഞ്ഞത് ചൂണ്ടിക്കാട്ടി മുരാരി ബാബു സമർപ്പിച്ച ജാമ്യ ഹർജികളും വിജിലൻസ് കോടതിയുടെ പരിഗണനയിലുണ്ട്. ഇരു കേസുകളിലും ജാമ്യം ലഭിച്ചാൽ മുരാരി ബാബു ജയിൽ മോചിതനാകും. ഇത് എസ്ഐടിക്ക് വീണ്ടും തിരിച്ചടിയാണ്.
അതേസമയം, ശബരിമലയിലെ പഴയ കൊടിമരം മാറ്റി സ്ഥാപിക്കാന്‍ ഇടയാക്കിയത് കൊടിമരത്തിലെ അനധികൃതമായി പെയിന്‍റടിച്ചതും ജീര്‍ണതയും. ഇത് ദോഷമെന്ന് ദേവപ്രശ്നത്തില്‍ കണ്ടതോടെയാണ് കൊടിമര പുനഃപ്രതിഷ്ഠയ്ക്ക് വഴിതുറന്നത്. ഇത് തെളിയിക്കുന്ന നിര്‍ണായക ദേവപ്രശ്ന ചാര്‍ത്ത് മനോരമ ന്യൂസ് പുറത്തുവിടുന്നു. കൊടിമരത്തിന്‍റെ മുകളില്‍ ലേപനപ്രക്രീയ ചെയ്തിരിക്കുന്നത് ദോഷമാണ്. ജീര്‍ണത ലക്ഷണമുണ്ടെന്നുമാണ് ചാര്‍ത്തില്‍ പറയുന്നത്. അതിനാല്‍ കോണ്‍ക്രീറ്റ് കൊടിമരം മാറ്റി തടികൊണ്ടുള്ള പുതിയ കൊടിമരം സ്ഥാപിക്കണമെന്ന് ദേവപ്രശ്നത്തില്‍ നിര്‍ദേശിക്കുകയായിരുന്നു.
ചെറുവള്ളി നാരായണന്‍ നമ്പൂതിരി, കൂറ്റനാട് രാവുണ്ണിപ്പണിക്കര്‍, തൃക്കുന്നപ്പുഴ ഉദയകുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ദേവപ്രശ്നം. ദേവപ്രശ്നം നടന്നത് 2014 ജൂണ്‍ 18നാണ്. യു.ഡി.എഫ് സര്‍ക്കാര്‍ നിയോഗിച്ച എം.പി.ഗോവിന്ദന്‍ നായര്‍ പ്രസിഡന്‍റായിട്ടുള്ള ബോര്‍ഡായിരുന്നു ആ സമയം. അതോടെ പ്രയാര്‍ ഗോപാലകൃഷ്ണന്‍ പ്രസിഡന്‍റും അജയ് തറയിലുമടങ്ങിയ ബോര്‍ഡാണ് കൊടിമര പുനപ്രതിഷ്ടക്ക് പിന്നിലെന്ന ആക്ഷേപത്തിന് മുനയൊടിയുകയാണ്.