തനിക്കെതിരായ  പരാതിക്ക് പിന്നില്‍ പി.ശശിയെന്ന് തട്ടിപ്പുകേസില്‍ അറസ്റ്റിലായ ചെന്നൈ വ്യവസായി മുഹമ്മദ് ഷര്‍ഷാദ്. രാഷ്ട്രീയവൈരാഗ്യമാണ് കാരണം. തനിക്ക് ഭീഷണിയുണ്ട്, പുറത്തുവന്ന ശേഷം കൂടുതല്‍ പറയാമെന്നും ഷര്‍ഷാദ് പറഞ്ഞു. നിക്ഷേപത്തട്ടിപ്പ് കേസില്‍ ഷര്‍ഷാദിനെ 15 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

Also Read: സി.പി.എം പി.ബിക്ക് കത്തയച്ച് വിവാദത്തിലായ വ്യവസായി തട്ടിപ്പ് കേസില്‍ അറസ്റ്റില്‍


ഷര്‍ഷാദ് ഡയറക്ടറായ കമ്പനിയില്‍ ലാഭവിഹിതവും ഓഹരിപങ്കാളിത്തവും വാഗ്ദാനം ചെയ്ത് നിക്ഷേപതട്ടിപ്പ് നടത്തിയെന്ന കേസിലാണ് അറസ്റ്റ്. ചെന്നൈയിൽ നിന്ന് കൊച്ചി സൗത്ത് െപാലീസാണ് ഷർഷാദിനെ അറസ്റ്റ് ചെയ്തത്. കൊച്ചി സ്വദേശികളായ രണ്ടുപേരിൽ നിന്നായി നാല്‍പത് ലക്ഷത്തോളം രൂപ തട്ടിയെന്നാണ് പരാതി. ഷര്‍ഷാദിന് പുറമെ കമ്പനി സിഇഒയായ തമിഴ്നാട് സ്വദേശിയും കേസില്‍ പ്രതിയാണ്. 

സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും മകനുമെതിരെയും ഗുരുതര ആരോപണങ്ങളുന്നയിച്ച് മുഹമ്മദ് ഷര്‍ഷാദ് പിബിക്ക് അയച്ച കത്ത് വിവാദമായിരുന്നു. യുകെ വ്യവസായി രാജേഷ് കൃഷ്ണയും സിപിഎമ്മിലെ ഉന്നത നേതാക്കളും തമ്മിൽ അനധികൃത ഇടപാടുകൾ നടത്തിയെന്നാരോപിച്ചാണ് ഷർഷാദ് പൊളിറ്റ് ബ്യൂറോയ്ക്ക് കത്തു നൽകിയത്. സിപിഎം നേതാക്കളുടെ ബെനാമിയാണ്  രാജേഷ് കൃഷ്ണ എന്ന് കത്തിലുണ്ടായിരുന്നു. ആരോപണങ്ങള്‍ക്ക് പിന്നാലെ എം.വി. ഗോവിന്ദന്‍, തോമസ് ഐസക്ക് ഉള്‍പ്പെടെയുള്ളവര്‍ ഷര്‍ഷാദിനെതിരെ വക്കീല്‍ നോട്ടിസയച്ചിരുന്നു.

ENGLISH SUMMARY:

Muhammad Shershad case involves allegations against P. Sasi and accusations of investment fraud. The case also involves CPM leaders and a UK businessman, leading to political controversy in Kerala.