muhemmed-sharshad

ചെന്നൈ വ്യവസായി മുഹമ്മദ് ഷര്‍ഷാദ് തട്ടിപ്പ് കേസില്‍ അറസ്റ്റില്‍. കൊച്ചി സൗത്ത് പൊലീസാണ് ചെന്നൈയില്‍ നിന്ന് ഷര്‍ഷാദിനെ അറസ്റ്റ് ചെയ്തത്. ഷര്‍ഷാദ് ഡയറക്ടറായ കമ്പനിയില്‍ ലാഭവിഹിതവും ഓഹരിപങ്കാളിത്തവും വാഗ്ദാനം ചെയ്ത് നിക്ഷേപതട്ടിപ്പ് നടത്തിയെന്ന കേസിലാണ് അറസ്റ്റ്. 

കൊച്ചി സ്വദേശികളായ രണ്ട് പേരില്‍ നിന്നായി നാല്‍പത് ലക്ഷത്തോളം രൂപ തട്ടിയെന്നാണ് പരാതി. ഷര്‍ഷാദിന് പുറമെ കമ്പനി സിഇഒയായ തമിഴ്നാട് സ്വദേശിയും കേസില്‍ പ്രതിയാണ്. ഓഗസ്റ്റിലാണ് സൗത്ത് പൊലീസ് ഷര്‍ഷാദിനെതിരെ രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. ഷര്‍ഷാദിനെ രാത്രി കൊച്ചിയില്‍ എത്തിക്കും.  സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും മകനെതിരെയും ഗുരുതര ആരോപണങ്ങളുന്നയിച്ച മുഹമ്മദ് ഷര്‍ഷാദ്  പിബിക്ക് അയച്ച കത്ത് വിവാദമായിരുന്നു. സിപിഎം നേതാക്കളുടെ ബെനാമിയാണ് യുകെ വ്യവസായി രാജേഷ് കൃഷ്ണ തുടങ്ങിയ ആരോപണങ്ങളും കത്തിലുണ്ടായിരുന്നു. ആരോപണങ്ങള്‍ക്ക് പിന്നാലെ എം.വി. ഗോവിന്ദന്‍, തോമസ് ഐസക്ക് ഉള്‍പ്പെടെയുള്ളവര്‍ ഷര്‍ഷാദിനെതിരെ വക്കീല്‍ നോട്ടീസയച്ചിരുന്നു. 

ENGLISH SUMMARY:

Muhammad Shershad arrest: Businessman arrested in fraud case after CPM PB letter controversy. He was apprehended in Chennai for allegedly swindling 40 lakh rupees.