മനുഷ്യനെ ചന്ദ്രനിലേക്ക് അയയ്ക്കുന്ന നാസയുടെ ആർട്ടെമിസ് - 2 ദൗത്യം മാറ്റിവച്ചു. എസ്.എൽ എസ് റോക്കറ്റിൽ ഇന്ധനമായ ദ്രാവക ഹൈഡ്രജന്റെ ചോർച്ച കണ്ടെത്തിയതോടെയാണ് തീരുമാനം. ഫെബ്രുവരി എട്ടിന് പദ്ധതിയിട്ട വിക്ഷേപണം മാർച്ചിലേക്കാണ് മാറ്റിയത്. മാർച്ച് ആറിനും ഒൻപതിനും ഇടയിലുള്ള തീയതിയാണ് വിക്ഷേപണ സാധ്യതയായി നാസ കാണുന്നത്. ഇതോടെ നാല് സഞ്ചാരികളുടെ ക്വാറന്റെയ്ന്‍ തൽക്കാലം നിർത്തിവയ്ക്കും. 54 വർഷങ്ങൾക്ക് ശേഷമാണ് മനുഷ്യനെ നാസ ചന്ദ്രനിലേക്ക് അയയ്ക്കാൻ ഒരുങ്ങുന്നത്. ആർട്ടിമിസിന്റെ ആദ്യ ദൗത്യത്തിൽ മനുഷ്യരുണ്ടായിരുന്നില്ല. മനുഷ്യർ ചന്ദ്രനിലിറങ്ങുന്ന ആർട്ടിമിസ് 3 ദൗത്യം 2027 ൽ നടക്കും
10 ദിവസം നീണ്ടു നിൽക്കുന്ന ദൗത്യത്തിൽ റീഡ് വൈസ്മാൻ, വിക്ടർ ഗ്ലോവർ, ക്രിസ്റ്റീന കോച്, ജെറമി ഹാൻസൻ എന്നിവരെ ചന്ദ്രനെ ഭ്രമണം ചെയ്തു തിരികെയെത്തിക്കുന്നതായിരുന്നു ദൗത്യം. സ്പേസ് എക്സിന്റെ ഓറിയൺ എന്ന പേടകത്തിലാണു യാത്രികർ ഇരിക്കുക. എസ്എൽഎസ് എന്ന 322 അടി പൊക്കമുള്ള ഭീമൻ റോക്കറ്റാണ് ഇതിനെ വഹിച്ചു ഭൂമിയിൽനിന്ന് പറന്നുയരുക. സ്‌പേസ് ലോഞ്ച് സിസ്റ്റം (എസ്എൽഎസ്) എന്ന ഈ ഭീമൻ റോക്കറ്റ് സ്പേസ്എക്സിന്റെ സ്റ്റാർഷിപ്പിനു ശേഷം രണ്ടാമത്തെ വലിയ റോക്കറ്റായി പരിഗണിക്കപ്പെടുന്നു(നിലവിലുള്ളതിൽ). ഏകദേശം 50000 കോടി രൂപയിൽ നിർമിച്ച റോക്കറ്റിന്റെ നീളം 365 അടിയും ഭാരം ഒരു ലക്ഷം കിലോയുമാണ്. പിഎസ്എൽവിയുടെ മൂന്നിരട്ടി ഉയരമുണ്ട് ഇതിന്.
എസ്എൽഎസിന് യാത്രികരുടെ പേടകമായ ഓറിയൺ, മൂൺ ലാൻഡറുകൾ, മറ്റുപകരണങ്ങൾ തുടങ്ങി വലിയ ഒരു പേലോഡ് വഹിക്കാൻ കഴിയും.അപ്പോളോ ദൗത്യങ്ങളെ ചന്ദ്രനിലെത്തിച്ച ഐതിഹാസിക റോക്കറ്റായ സാറ്റേൺ ഫൈവിന്റെ പിൻഗാമിയാണ് എസ്എൽഎസ്.