പി.പി.ദിവ്യയ്ക്കും പ്രശാന്തനും എതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്ത് നവീൻ ബാബുവിന്റെ കുടുംബ. 65 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് പത്തനംതിട്ട സബ്‌കോടതിയില്‍ ആണ് ഹര്‍ജി നല്‍കിയത്. ഇരുവര്‍ക്കും കോടതി നോട്ടിസ് അയച്ചു. നവംബർ 11ന് കേസ് വീണ്ടും പരിഗണിക്കും.

ദിവ്യയും പ്രശാന്തനും നവീൻ ബാബുവിനെ അഴിമതിക്കാരൻ എന്ന് തെറ്റായി പൊതുസമൂഹത്തിന് മുന്നിൽ ചിത്രീകരിച്ചു. മരണശേഷവും പ്രശാന്തൻ പലതവണ ഇത് ആവർത്തിച്ചു തുടങ്ങിയ കാര്യങ്ങൾ ഹർജിയിൽ പറയുന്നു. പ്രശാന്തനെ ഉൾപ്പെടുത്താത്ത കുറ്റപത്രത്തിനെതിരെ കുടുംബം പുനരന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിട്ടുണ്ട്. നേരത്തെ കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളിയിരുന്നു.

ENGLISH SUMMARY:

Defamation case filed by Naveen Babu's family against PP Divya and Prasanthan. The family is seeking compensation of 65 lakh rupees and alleges defamation.