muralidharan-panthalam

പന്തളത്ത് യുഡിഎഫ് വിശ്വാസസംരക്ഷണ സംഗമവേദിയില്‍ കെ. മുരളീധരനെത്തി. വൈകിയത് ഗുരുവായൂര്‍ പോയതിനാലെന്ന് വിശദീകരണം. യോഗം തുടങ്ങി ആറാം മണിക്കൂറിലാണ് മുരളീധരന്‍ എത്തിയത്. അഭിപ്രായമുള്ളിടത്ത് അഭിപ്രായവ്യത്യാസവുമുണ്ട്. അതൊന്നും തിരഞ്ഞെടുപ്പിനെ ബാധിക്കില്ല. യുഡ‍ിഎഫ് എന്നും വിശ്വാസികള്‍ക്കൊപ്പമെന്നും ഈ സമീപനം തുടരുമെന്നും അദ്ദേഹം പറഞ്ഞു. 

Also Read: ‘ഭഗവാന്റെ സ്വര്‍ണ്ണം കക്കുന്ന സര്‍ക്കാര്‍; കടകംപള്ളി സ്വര്‍ണം വിറ്റത് ഏത് കോടീശ്വരന്?’

ശബരിമലക്കൊള്ള കേരള പൊലീസ് അന്വേഷിച്ചിച്ച് കാര്യമല്ല. സിബിഐയിലും വിശ്വാസമില്ല. കോടതിയുടെ മേല്‍നോട്ടത്തില്‍ സിബിഐ അന്വേഷിക്കണം.  വാസവന്‍ രാജിവയ്ക്കണം. ആചാരലംഘനം വകുപ്പി‍ന്‍റെ ഭാഗമെന്ന് അദ്ദേഹം വിചാരിക്കുന്നു. ബോര്‍ഡ് പിരിച്ചുവിടുംവരെ യുഡിഎഫ് പ്രക്ഷോഭം തുടരുമെന്നും മുരളീധരന്‍ വ്യക്തമാക്കി. 

ഭഗവാന്റെ സ്വര്‍ണ്ണം കക്കുന്ന സര്‍ക്കാരാണ് കേരളത്തിലുള്ളതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ആരോപിച്ചു. സത്യം തെളിയുന്നത് വരെ യു.ഡി.എഫ് പ്രതിഷേധം തുടരും. കടകംപ്പള്ളി സുരേന്ദ്രന്‍ സ്വര്‍ണം വിറ്റത് ഏത് കോടീശ്വരനാണെന്നും പ്രതിപക്ഷ നേതാവ് വിശ്വാസ സംരക്ഷണ പദയാത്ര സമാപന സമ്മേളനത്തില്‍ ചോദിച്ചു 

ശബരിമല സ്വര്‍ണക്കൊള്ളയില്‍ പ്രക്ഷോഭം ശക്തമാക്കി യുഡിഎഫ്. ആയിരക്കണക്കിന് പ്രവർത്തകരെ അണിനിരത്തിയാണ് പന്തളത്തേക്ക് വിശ്വാസ സംരക്ഷണ പദയാത്ര നടത്തിയത്. പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡണ്ടും യുഡിഎഫിന്റെ ഘടകകക്ഷി നേതാക്കളുമടക്കം ജാഥയില്‍ അണിനിരന്നു.  കാരക്കാട് അയ്യപ്പക്ഷേത്രത്തിന്റെ മുന്നിൽ നിന്നു പന്തളം ജംഗ്ഷൻ വരെ ആറ് കിലോമീറ്ററിൽ അധികമാണ് പദയാത്ര സഞ്ചരിച്ചത്.  സമാപന സമ്മേളനം പന്തളം ജംഗ്ഷനില്‍ നടന്നു

ENGLISH SUMMARY:

Kerala Politics is currently seeing protests from the UDF regarding Sabarimala gold theft. K. Muraleedharan attended a UDF meeting and discussed related issues.