ഭഗവാന്റെ സ്വര്‍ണ്ണം കക്കുന്ന സര്‍ക്കാരാണ് കേരളത്തിലുള്ളതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സത്യം തെളിയുന്നത് വരെ യു.ഡി.എഫ് പ്രതിഷേധം തുടരും. കടകംപള്ളി സുരേന്ദ്രന്‍ സ്വര്‍ണം വിറ്റത് ഏത് കോടീശ്വരനാണെന്നും പ്രതിപക്ഷ നേതാവ് വിശ്വാസ സംരക്ഷണ പദയാത്ര സമാപന സമ്മേളനത്തില്‍ ചോദിച്ചു
ശബരിമല സ്വര്‍ണക്കൊള്ളയില്‍ പ്രക്ഷോഭം ശക്തമാക്കി യുഡിഎഫ്. ആയിരക്കണക്കിന് പ്രവർത്തകരെ അണിനിരത്തിയാണ് പന്തളത്തേക്ക് വിശ്വാസ സംരക്ഷണ പദയാത്ര നടത്തിയത്. പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡണ്ടും യുഡിഎഫിന്റെ ഘടകകക്ഷി നേതാക്കളുമടക്കം ജാഥയില്‍ അണിനിരന്നു. കാരക്കാട് അയ്യപ്പക്ഷേത്രത്തിന്റെ മുന്നിൽ നിന്നു പന്തളം ജംഗ്ഷൻ വരെ ആറ് കിലോമീറ്ററിൽ അധികമാണ് പദയാത്ര സഞ്ചരിച്ചത്. സമാപന സമ്മേളനം പന്തളം ജംഗ്ഷനില്‍ നടന്നു