Untitled design - 1

കേന്ദ്ര കമ്മിറ്റി അംഗം കെ കെ ശൈലജ പേരാവൂരില്‍ സിപിഎം സ്ഥാനാര്‍ഥിയാകും .  മട്ടന്നൂരില്‍ ശൈലജയ്ക്ക് സീറ്റില്ല. സ്ഥാനാര്‍ഥി പട്ടിക സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗീകരിച്ചു.  മൂന്നാം തവണയാണ് പേരാവൂരില്‍ ശൈലജ മല്‍സരിക്കുന്നത് . മട്ടന്നൂരില്‍ വി.കെ.സനോജ് മല്‍സരിക്കും

അതേസമയം, തങ്ങള്‍ തമ്മില്‍ സൗഹൃദ മത്സരം നടന്നിട്ടുണ്ടല്ലോ എന്നായിരുന്നു കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ പ്രതികരണം. ജയിക്കുമെന്നല്ലതല്ലാതെ അവർക്ക് എന്താണ് പറയാൻ കഴിയുന്നത് . യുഡിഎഫ് വലിയ ഭൂരിപക്ഷത്തിൽ ജയിക്കുമെന്നും സണ്ണി ജോസഫ് കൂട്ടിച്ചേര്‍ത്തു. 

Also Read: പി.ആര്‍ വോട്ട് കൊണ്ടുവരുമോ? ജനം പറയുന്നതെന്ത്? സര്‍വേ ഫലം ഇതാ



കെ. െക.ശൈലജയ്ക്കു സീറ്റുണ്ടോ എന്നതായിരുന്നു ഏതാനും ദിവസങ്ങളായി രാഷ്ട്രീയ കേരളം ഉറ്റുനോക്കിയത്. സിറ്റിങ് സീറ്റായ മട്ടന്നൂരിൽ ശൈലജയുടെ പേര് ഒഴിവാക്കിയുള്ള പട്ടിക അവതരിപ്പിക്കപ്പെട്ടതു ശൈലജ കൂടി പങ്കെടുത്ത കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണ്. സംസ്ഥാന സെക്രട്ടേറിയറ്റ് പ്രതിനിധികൾ അഭിപ്രായം പറയുന്ന രീതിയില്ലാത്തതിനാൽ, പേര് ഒഴിവാക്കിയതിന‌െക്കുറിച്ച് ശൈലജ യോഗത്തിൽ അഭിപ്രായം പറഞ്ഞിരുന്നില്ല

പേരാവൂർ ഉൾപ്പെടെ മറ്റെവിടെയെങ്കിലും ശൈലജയെ മത്സരിപ്പിച്ചുകൂടേ എന്ന് ചില ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങൾ ചോദിച്ചു.  പാർട്ടിക്കു വലിയ സ്വാധീനമുള്ള മണ്ഡലങ്ങളിൽ ടേമിൽ ഇളവു വേണ്ടെന്ന സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അതേപടി നടപ്പാക്കുകയാണു മട്ടന്നൂരിന്റെയും തലശ്ശേരിയുടെയും കാര്യത്തിൽ ജില്ലാ നേതൃത്വം ചെയ്തത്. 

2021ൽ സംസ്ഥാന ചരിത്രത്തിലെ റെക്കോർഡ് ഭൂരിപക്ഷം (60,963 വോട്ട്) ലഭിച്ച മട്ടന്നൂർ നിലനിർത്താൻ ശൈലജ വേണമെന്നില്ലെന്നാണു ജില്ലാ നേതൃത്വത്തിന്റെ നിലപാട്. ജനപ്രീതി ഉപയോഗപ്പെടുത്താനാണെങ്കിൽ കടുപ്പമുള്ള സീറ്റിൽ മത്സരിക്കട്ടെയെന്ന അഭിപ്രായമായിരുന്നു സംസ്ഥാന നേതാക്കളുടേത്. 5 തവണ മത്സരിച്ച ശൈലജ 4 ജയങ്ങളോടെ 20 വർഷം എംഎൽഎയായിരുന്നു. 3 മണ്ഡലങ്ങളിലായാണു ജയങ്ങൾ; 1996ലും 2016ലും കൂത്തുപറമ്പിലും 2006ൽ പേരാവൂരിലും 2021ൽ മട്ടന്നൂരിലും. 2011ൽ ശൈലജയെ തോൽപിച്ച സണ്ണി ജോസഫിൽനിന്നു പേരാവൂർ തിരിച്ചുപിടിക്കാൻ അവിടെ മത്സരിപ്പിക്കണമെന്ന നിർദേശം 2016ലും 2021ലും പാർട്ടിയിൽ ഉയർന്നിരുന്നെങ്കിലും സുരക്ഷിത മണ്ഡലങ്ങൾ നൽകുകയായിരുന്നു. 

പാർട്ടിക്കു പുറത്തുള്ളവർ ആദ്യ വനിതാ മുഖ്യമന്ത്രി എന്നുവരെ സാധ്യത കാണുന്ന നേതാവിനെ ഒഴിവാക്കുന്നതു സംസ്ഥാനതലത്തിൽ ചർച്ചയാകുമെന്ന ആശങ്ക സിപിഎമ്മിനുണ്ടായിരുന്നു. കഴിഞ്ഞതവണ മന്ത്രിസഭാ രൂപീകരണത്തിൽ ശൈലജ തഴയപ്പെട്ടതു വിവാദമായിരുന്നു. 

ENGLISH SUMMARY:

KK Shailaja will contest from Peravoor constituency in the upcoming Kerala Assembly Elections, with Mattannur seat being allocated to another candidate. This significant political development has generated considerable discussion within Kerala's political landscape.