വീടുപണി പൂർത്തിയാക്കാൻ പണമില്ലാതെയിരുന്ന വീട്ടമ്മമാര്‍ക്ക് ഓണം ബംപറില്‍ മൂന്നാം സമ്മാനം. കോട്ടയം പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിലെ പയ്യാനിത്തോട്ടം സൂര്യ കുടുംബശ്രീയിൽ ഉള്ളവർക്കാണ് ലോട്ടറി അടിച്ചത്. അഞ്ച് കുടുംബശ്രീ അംഗങ്ങൾ ചേർന്നെടുത്ത ടിക്കറ്റിന് മൂന്നാം സമ്മാനമായ 50 ലക്ഷം രൂപ ലഭിക്കും.