ഫിറ്റ്നസിനെ കുറിച്ചൊന്നുമറിയാതെ കുടുംബശ്രീ അംഗങ്ങള്‍ തുടങ്ങിയ ജിം. ആറു മാസം മുമ്പ് കണ്ണൂര്‍ പിണറായി പന്തക്കപ്പാറയില്‍ തുടങ്ങിയ റെഡ് ഫോഴ്സ് ഫിറ്റ്നസ് സെന്‍റര്‍ കേറിയങ്ങ് ഹിറ്റായി. യുവതീ യുവാക്കള്‍ മുതല്‍ വീട്ടമ്മമാര്‍ വരെ സ്ഥിരമായെത്തുന്ന ഫിറ്റ്നസ് സെന്‍ററായി അതുമാറി.. സ്ത്രീകള്‍ക്കും ഫിറ്റ്നസ് സെന്‍റര്‍ നടത്തി വിജയിപ്പിക്കാമെന്ന് തെളിയ്ക്കുകയാണ് ഉടമകളായ ശാരിക ശ്യാമളയും, പി. സീമയും.