മനോരമ ന്യൂസ് പെണ്‍താരം മൂന്നാം പതിപ്പില്‍ ആരൊക്കെയാകും വിജയികള്‍ എന്ന് ഇന്നറിയാം. സ്വയംസംരംഭങ്ങളില്‍ വ്യത്യസ്തമായ ആശയങ്ങള്‍ കണ്ടെത്തുകയും വിജയിപ്പിക്കുകയും ചെയ്ത വനിതകളും വനിതാ കൂട്ടായ്മകളും പങ്കെടുത്ത പെണ്‍താരം ഫിനാലെ ഇന്ന് രാത്രി 7 മണിക്ക് മനോരമന്യൂസ് സംപ്രേഷണം ചെയ്യും.
കഴിഞ്ഞ വര്‍ഷം നവംബര്‍ ആദ്യവാരത്തിലാണ് മനോരമ ന്യൂസ് പെണ്‍താരത്തിന്‍റെ മൂന്നാം സീസണ് തുടക്കം കുറിച്ചത്. ഒരു മാസംകൊണ്ട് മുപ്പതോളം വനിതകളുടെ വിജയകഥകള്‍ മനോരമ ന്യൂസ് പ്രേക്ഷകര്‍ക്ക് മുന്നിലെത്തിച്ചു.സംരംഭകത്വത്തില്‍ പ്രത്യേക പരിശീലനമൊന്നും നേടിയിട്ടില്ലാത്ത, ജീവിത സാഹചര്യങ്ങളില്‍ നിന്ന് സംരംഭകരായി മാറിയ വനിതകളെയും വനിതാ കൂട്ടായ്മകളെയുമാണ് കണ്ടെത്തി അവതരിപ്പിച്ചത്.ചിലര്‍ അതിജീവനത്തിന്‍റെ കഥകള്‍ പറഞ്ഞപ്പോള്‍ മറ്റുചിലര്‍ വലിയ വിജയങ്ങള്‍ കാണിച്ച് അല്‍ഭുതപ്പെടുത്തി.അങ്ങനെ കണ്ടെത്തിയവരില്‍ നിന്ന് രണ്ടാംഘട്ടത്തിലേക്ക് പ്രേക്ഷകരുടെ കൂടി അഭിപ്രായം പരിഗണിച്ച് സംസ്ഥാനത്തിന്‍റെ വിവിധയിടങ്ങളിലുള്ള പത്തു കൂട്ടായ്മകളെയും പത്ത് വ്യക്തിഗത താരങ്ങളെയും തിരഞ്ഞെടുത്തു.ഇവര്‍ ജൂറി അംഗങ്ങള്‍ക്കു മുന്നിലെത്തി അനുഭവങ്ങള്‍ പങ്കിട്ടത് 4എപ്പിസോഡുകളായി മനോരമന്യൂസ് സംപ്രേഷണം ചെയ്തു.ഇതില്‍ രണ്ട് വിഭാഗങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത വിജയികളെയാണ് ഇന്ന് പുരസ്കാരങ്ങള്‍ നല്‍കി ആദരിക്കുന്നത്.ആരൊക്കെയാകും പെണ്‍താരങ്ങള്‍??കാത്തിരിക്കാം....പ്രഖ്യാപനം ഇന്ന് രാത്രി 7 ന്.