നല്ല നാടൻ ഊണും ചൈനീസ്, അറബിക് രുചികളും എല്ലാം വിളമ്പുന്ന ചെങ്ങന്നൂർ കുടുംബശ്രീ പ്രീമിയം കഫേ. ചെറിയനാട് സ്വദേശി രഞ്ജു ആർ കുറുപ്പിന്റെ സംരംഭത്തിൽ ഇന്ന് തൊഴിൽ ചെയ്യുന്നത് മുപ്പതിലധികം സ്ത്രീകളാണ്. രുചികരമായ ഭക്ഷണത്തിനൊപ്പം അമ്മമാരുടെ സ്നേഹവും കഫേ വേറിട്ടതാക്കുന്നു.