കൊച്ചിയുടെ വയറും മനസ്സും നിറയ്ക്കുന്ന സമൃദ്ധി @കൊച്ചി. 150 സ്ത്രീകൾക്ക് ജോലി നൽകുന്ന കൊച്ചി കോർപ്പറേഷന്‍റെയും കുടുംബശ്രീയുടെയും സംരംഭം രാജ്യത്തിന് തന്നെ മാതൃകയാണ്. 20 രൂപയ്ക്ക് ഭക്ഷണം നൽകുന്ന ജനകീയ ഭക്ഷണശാലയുടെ ഔട്ട്ലെറ്റ് ഫോർട്ട് കൊച്ചിയിലും തുറന്നതോടെ വിദേശ സഞ്ചാരികളും സമൃദ്ധിയുടെ ഫാനായി. ദിവസേന 7 ലക്ഷത്തിലധികം രൂപയുടെ കച്ചവടമാണ് സമൃദ്ധിയിൽ നടക്കുന്നത്.