കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് വീണ്ടും മൊബൈൽ ഫോൺ പിടികൂടി. ന്യൂ ബ്ലോക്കിന്റെ പിറക് വശത്ത് ഒളിപ്പിച്ച നിലയിലായിരുന്നു മൊബൈൽ ഫോണ്‍. ജോയിന്‍റ് സൂപ്രണ്ടിന്റെ പരാതിയിൽ ടൗൺ പോലീസ് കേസെടുത്തു. ഗോവിന്ദചാമിയുടെ ജയിൽ ചാട്ടത്തിനു ശേഷം കണ്ണൂർ സെൻട്രൽ ജയിലിലെ പരിശോധനകൾ വർധിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഇത് ഏഴാമത്തെയോ എട്ടാമത്തെയോ സംഭവമാണ്. മൊബൈൽ ഫോണുകൾക്ക് പുറമെ ബീഡി, കഞ്ചാവ് തുടങ്ങിയ ലഹരിവസ്തുക്കളും ജയിലിനുള്ളിൽ നിന്ന് കണ്ടെടുക്കുന്നുണ്ട്. Also Read: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലെ ‘മേസ്തിരിമാര്‍’; ലഹരിക്കടത്തും വില്‍പ്പനയും ഇങ്ങനെ
ജയിലിനുള്ളിലേക്ക് വസ്തുക്കൾ എറിഞ്ഞു കൊടുക്കാൻ ശ്രമിച്ച അക്ഷയ് എന്നയാളെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ ചോദ്യം ചെയ്തപ്പോൾ വലിയൊരു റാക്കറ്റ് ഇതിന് പിന്നിലുണ്ടെന്ന് കണ്ടെത്തിയിരുന്നു. ജയിലിനുള്ളിലെ ചില മേസ്തിരിമാർ പുറത്തുനിന്ന് എറിഞ്ഞു കൊടുക്കുന്ന മൊബൈൽ ഫോണുകളും ബീഡി കെട്ടുകളും ശേഖരിച്ച് ജയിലിനുള്ളിൽ വിൽപ്പന നടത്തുന്നുണ്ടെന്നും വിവരം പുറത്തുവന്നിരുന്നു.