യുവ രാഷ്ട്രീയ നേതാവിനെതിരെ പരാതിയുമായി നടിയും അവതാരകയുമായ യുവതി. ജനപ്രതിനിധിക്കെതിരെ രംഗത്തെത്തിയ യുവതി ഇയാളെക്കുറിച്ച് അദ്ദേഹം അംഗമായ പ്രസ്ഥാനത്തില്‍ പരാതി നല്‍കിയിരുന്നെന്നും എന്നാല്‍ അതോടെ വിഗ്രഹങ്ങള്‍ ഉടയുകയാണ് ചെയ്തതെന്നും റിനി പറയുന്നു. പരാതി പറഞ്ഞതിന് ശേഷവും ആരോപണവിധേയന് സ്ഥാനങ്ങള്‍ നല്‍കിയെന്നും റിനി വ്യക്തമാക്കി.

പറവൂര്‍ സ്വദേശിനിയാണ് പരാതിക്കാരിയായ നടി. പറവൂര്‍ എം.എല്‍.എ കൂടിയായ പ്രതിപക്ഷനേതാവ് അച്ഛനെപ്പോലെയാണെന്നും റിനി പറഞ്ഞു. ആരോപണവിധേയന്‍ ഉള്‍പ്പെട്ട പ്രസ്ഥാനത്തില്‍ പലരുമായി നല്ല സൗഹൃദമുണ്ടെന്നും അതുകൊണ്ട് ഇനിയും ഇത്തരം അനുഭവം ഉണ്ടായാല്‍ പരാതിപ്പെടും. ആദ്യം പരിചയപ്പെട്ടപ്പോഴേ ഇത്തരം സമീപനമായിരുന്നെന്നും ഇത്തരം സംസാരം ശരിയല്ലെന്ന് ഉപദേശിച്ചപ്പോള്‍ പീഡനക്കേസില്‍ പെട്ടിട്ടും നേതാക്കള്‍ക്ക് എന്ത് സംഭവിച്ചു എന്നായിരുന്നു മറുപടിയെന്നും റിനി പറയുന്നു. 

ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ റൂം എടുക്കാമെന്ന് പറഞ്ഞപ്പോള്‍ താന്‍ പൊട്ടിത്തെറിച്ചെന്നും പിന്നിട് കുറച്ച് കാലത്തേക്ക് ശല്യം ഉണ്ടായിരുന്നില്ല. പിന്നിട് കുറച്ച് കാലത്തിന് ശേഷം വീണ്ടും തുടങ്ങി. പലസ്ത്രീകള്‍ക്കും ഇത്തരം അനുഭവം ഉണ്ടായത് കൊണ്ടാണ് രംഗത്തുവന്നത്. ആ പ്രസ്ഥാനത്തോടുള്ള സ്നേഹം കൊണ്ടാണ് ആ വ്യക്തിയെക്കുറിച്ച് പറയാത്തത്. ആ പ്രസ്ഥാനത്തിലെ നേതാക്കന്‍മാരുടെ ഭാര്യമാര്‍ക്കും പെണ്‍മക്കള്‍ക്കും വരെ ഇയാളില്‍ നിന്ന് മോശം അനുഭവം ഉണ്ടായിട്ടുണ്ട്. സ്വന്തം ഭാര്യയെയും മക്കളെയും സംരക്ഷിക്കാത്ത രാഷ്ട്രീയ നേതാക്കള്‍ ഏത് സ്ത്രീയെയാണ് സംരക്ഷിക്കാന്‍ പോകുന്നത്. 

ENGLISH SUMMARY:

Kerala Politics focuses on actress Rini Ann George's complaint against a political leader. The actress alleges harassment and criticizes the leader's party for inaction despite previous complaints.