കാലിക്കറ്റ് സര്‍വകലാശാല സിലബസില്‍ നിന്ന് വേടന്‍ പുറത്ത്. പാട്ടുകള്‍ ഒഴിവാക്കണമെന്ന് ഡോ. എം.എം. ബഷീര്‍ കമ്മീഷന്‍. വേടന്റെ പാട്ടുകളെ കുറിച്ചുള്ള താരതമ്യ പഠനം വിദ്യാര്‍ഥികള്‍ക്ക് അസാധ്യമെന്നും കമ്മിഷന്‍. വേടന്റെ പാട്ട് വിദ്യാർഥികൾക്കിടയിൽ തെറ്റായ സന്ദേശം പ്രചരിപ്പിക്കുമെന്നും പകരം മറ്റാരുടെയെങ്കിലും കാമ്പുള്ള രചന ചേർക്കണമെന്നും കാണിച്ചു സിൻഡിക്കറ്റിലെ ബിജെപി അംഗം എ.കെ.അനുരാജ്, സർവകലാശാലാ ചാൻസലർ (ഗവർണർ) രാജേന്ദ്ര വിശ്വനാഥ് ആർലേക്കറിനു പരാതി നൽകിയിരുന്നു. ചാൻസലറുടെ നിർദേശപ്രകാരം വിസി ഡോ.പി.രവീന്ദ്രൻ അന്വേഷണം പ്രഖ്യാപിച്ചിരുന്നു.
അതേസമയം, പഠനബോർഡ് നിർദേശം കണക്കിലെടുത്താണു വേടന്റെ പാട്ടു പഠ്യപദ്ധതിയിൽ ചേർത്തതെന്നും സിലബസ് രൂപീകരണത്തിൽ വിസി ഇടപെടാറില്ലെന്നും സങ്കുചിത ചിന്തകൾ പ്രോത്സാഹിപ്പിക്കാനാകില്ലെന്നും ഡോ.രവീന്ദ്രൻ പ്രതികരിച്ചിരുന്നു. എം.എം.ബഷീറിന്റെ റിപ്പോർട്ട് ലഭിച്ചാലുടൻ വിഷയത്തിൽ അന്തിമ തീരുമാനമെടുക്കുമെന്നും വിസി അറിയിച്ചിരുന്നു. Also Read: മദ്യപിച്ചത് കൊണ്ട് വേടനെ എന്തിന് ഒഴിവാക്കണം? അങ്ങനെയെങ്കില്‍ മോഹന്‍ലാലിന്‍റെ സിനിമ കാണാന്‍ പറ്റില്ലല്ലോ?
‘സിറിയ നിൻ മാറിലെ മുറിവിൽ ചോരയയൊലിപ്പതിൽ ഈച്ചയരിപ്പു’... എന്ന് തുടങ്ങുന്ന വേടന്റെ പാട്ടും ‘ദേ ഡോണ്ട് കെയർ എബൗട്ട് അസ്’ എന്ന മൈക്കിൾ ജാക്സന്റെ പാട്ടും തമ്മിലുള്ള താരതമ്യ പഠനത്തിനായി ചേർത്തതുമായി ബന്ധപ്പെട്ടാണ് വിവാദമുയർന്നത്.