ബുധനാഴ്ചത്തെ ദേശീയ പണിമുടക്കില്‍ ഗതാഗതമന്ത്രിയും കെഎസ്‌ആര്‍ടിസി തൊഴിലാളി യൂണിയനുകളും തമ്മില്‍ ഭിന്നത. പണിമുടക്കില്‍ കെഎസ്ആര്‍ടിസി ജീവനക്കാര്‍ ഭാഗമാകില്ലെന്നും സര്‍വീസ് നടത്തുമെന്നും ഗതാഗതമന്ത്രി. മന്ത്രിയെ തള്ളി യൂണിയനുകള്‍. കെഎസ്ആര്‍ടിസി തൊഴിലാളികള്‍ നാളെ പണിമുടക്കും. പണിമുടക്ക് നോട്ടിസ് നേരത്തേ നല്‍കിയതാണെന്നും സിഐടിയു. സമരം നടത്തുന്ന സ്വകാര്യ ബസ് ഉടമകള്‍ക്കെതിരെയും ഗതാഗതമന്ത്രി കെ.ബി.ഗണേഷ് കുമാര്‍ രംഗത്തെത്തി. ഉടമകളുടേത് അനാവശ്യ ആവശ്യങ്ങളെന്ന് മന്ത്രി കുറ്റപ്പെടുത്തി. സമരത്തിന് അവകാശമുള്ളതുകൊണ്ട് ചെയ്തോട്ടേയെന്നും മന്ത്രി പറഞ്ഞു.
അതേസമയം, കേന്ദ്രസര്‍ക്കാരിന്‍റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ ബിഎംഎസ് ഒഴികെയുള്ള തൊഴിലാളികള്‍ പ്രഖ്യാപിച്ചിരിക്കുന്ന 24 മണിക്കൂര്‍ ദേശീയ പണിമുടക്ക് ഇന്ന് അര്‍ധരാത്രി 12 മണിക്ക് ആരംഭിക്കും. ഇടതു തൊഴിലാളി സംഘടകള്‍ സംയുക്തമായും ഐഎന്‍ടിയുസി പ്രത്യേകവുമായുമാണ് പണിമുടക്കുന്നത്. ദേശീയ പണിമുടക്കിന്‍റെ ഭാഗമായി നാളെ കേരളം സ്തംഭിക്കുമെന്നാണ് തൊഴിലാളി സംഘടനകള്‍ അവകാശപ്പെടുന്നത്. Also Read: നാളത്തെ പണിമുടക്കില്‍ കെഎസ്ആര്‍ടിസി ഓടുമോ? സ്കൂളുകള്‍ക്ക് അവധിയുണ്ടോ? വിശദമായി അറിയാം
തൊഴിലാളി വിരുദ്ധമായ നാലു ലേബര്‍ കോഡുകള്‍ ഉപേക്ഷിക്കുക എന്നത് പ്രധാന ആവശ്യമായി ഉയര്‍ത്തിക്കാട്ടിയാണ് തൊഴിലാളി സംഘടനകള്‍ ദേശവ്യാപകമായി പണിമുടക്കുന്നത് . ബിഎംഎസ് പണിമുടക്കുന്നില്ലെങ്കിലും കേരളത്തില്‍ പണിമുടക്കിനെ മറികടക്കാനുള്ള കരുത്ത് ബിഎംഎസിനില്ല. അതുകൊണ്ട് ഏറക്കുറെ എല്ലാ മേഖലകളെയും പണിമുടക്ക് ബാധിക്കും.