g-vinod

TOPICS COVERED

മലയാള മനോരമ തിരുവനന്തപുരം സ്പെഷൽ കറസ്പോണ്ടന്റ്  ജി. വിനോദ്  അന്തരിച്ചു. 54 വയസ്സായിരുന്നു.  അസുഖബാധിതനായി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ്  അന്ത്യം.  രാഷ്ട്രദീപികയിൽ മാധ്യമപ്രവർത്തനം ആരംഭിച്ച ജി വിനോദ്  2002 ലാണ്   മലയാള മനോരമയിൽ ചേർന്നത്  .ആഭ്യന്തര വകുപ്പും പൊലീസുമായി ബന്ധപ്പെട്ടും ഒട്ടേറെ മികച്ച അന്വേഷണാത്മക റിപ്പോർട്ടുകൾ  ചെയ്തിട്ടുള്ള ജി വിനോദ്   സംസ്ഥാന സർക്കാർ  പുരസ്ക്കാരം , മുംബൈ പ്രസ് ക്ലബ് പ്രകാരം , മലയാള മനോരമ ചീഫ് എഡിറ്റേഴ്സ് ഗോൾഡ് മെഡൽ എന്നിവ നേടിയിട്ടുണ്ട്.  

എംസി റോഡിന്റെ നവീകരണത്തിന് ലോകബാങ്ക് സഹായത്തോടെയുള്ള പദ്ധതിയുടെ  കരാർത്തുക ലഭിക്കാത്തിന്റെ പേരിൽ പതിബെൽ കമ്പനിയുടെ ഉദ്യോഗസ്ഥൻ ലീ സീ ബിൻ ആത്മഹത്യ ചെയ്ത സംഭവത്തെ തുടർന്ന് മലേഷ്യയിലും ഇതര സംസ്ഥാന ലോട്ടറികളിലെ തട്ടിപ്പ് അന്വേഷിക്കാൻ ഭൂട്ടാനിലേക്കും അന്വേഷണാത്മക വാർത്തകൾക്കായി യാത്ര ചെയ്തു. ഏഷ്യാനെറ്റ് ന്യൂസ് എക്സിക്യൂട്ടീവ് എഡിറ്റർ സിന്ധു സൂര്യകുമാർ ഭാര്യയാണ്. മകൻ  ഇഷാൻ ശ്രീകാര്യം ഇടവക്കോട് ലക്കോൾ ചെമ്പക സ്കൂൾ അഞ്ചാം ക്ലാസ് വിദ്യാർഥി . സംസ്കാരം നാളെ വൈകിട്ട് മൂന്നിന് തൈക്കാട് ശാന്തികവാടത്തില്‍

ജി.വിനോദിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചനം രേഖപ്പെടുത്തി

ENGLISH SUMMARY:

G. Vinod, a special correspondent for Malayala Manorama, passed away at the age of 54. He was known for his investigative reporting and contributions to Malayalam journalism.