cj-roydeath-probe

കോൺഫിഡന്റ് ഗ്രൂപ്പ് ഉടമയും പ്രമുഖ വ്യവസായിയുമായ ഡോക്ടർ സി.ജെ. റോയിയുടെ മരണത്തിൽ അന്വേഷണം ഊർജ്ജിതമാക്കി പ്രത്യേക സംഘം. റെയ്ഡ് നടത്തിയ കൊച്ചിയിൽ നിന്നുള്ള ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ മൊഴി ഇന്ന് വീണ്ടും രേഖപ്പെടുത്തും. ഓഫീസിലെ ജീവനക്കാരുടെ മൊഴി ഇന്നലെ രേഖപ്പെടുത്തിയിരുന്നു. കോൺഫിഡന്റ് ഗ്രൂപ്പിന്റെ ആസ്ഥാനത്ത് റോയിയുടെ ക്യാബിനിനോട് ചേർന്ന ഭാഗത്തെ സിസിടിവി ക്യാമറകൾ പ്രവർത്തിക്കാത്തത്  എന്താണെന്നും ഉദ്യോഗസ്ഥർ ആരാഞ്ഞു. അതിനിടെ വിശദമായ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഇന്ന് പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്

 

Also Read: ‘കുടുംബത്തോട് ക്ഷമ ചോദിക്കുന്നു’; സി.െജ.റോയിയുടെ ഡയറിയില്‍ നിര്‍ണായക വിവരങ്ങള്‍

സി.ജെ. റോയി മരണത്തെ കുറിച്ചു നേരത്തെ തന്നെ ചിന്തിച്ചിരുന്നുവെന്ന് സൂചിപ്പിക്കുന്ന കുറിപ്പുകൾ പൊലീസ് കണ്ടെടുത്തു.  കുടുംബത്തോട് ക്ഷമ ചോദിക്കുന്നുവെന്നും നിക്ഷേപകരെ വിശ്വാസത്തിലെടുത്തു മുന്നോട്ട് പോകണമെന്നും റോയി എഴുതിയിട്ടുണ്ട്. അതിനിടെ, സി.ജെ.റോയിയുടെ മരണത്തില്‍ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര ധനകാര്യമന്ത്രി നിർമല സീതാരാമന് കത്തയച്ചു. 

 

സി.ജെ. റോയി എന്തിനു സ്വയം മരണത്തിന്റെ വഴി തിരഞ്ഞെടുത്തുവെന്ന ചോദ്യം ബാക്കി നിൽക്കെയാണ് ഡയറിയിലെ വിവരങ്ങൾ പുറത്ത് വരുന്നത്. മരണത്തിന് തൊട്ടുപിന്നാലെ പൊലീസ് കണ്ടെടുത്ത ഡയറിയിൽ കുടുംബത്തോട് ക്ഷമ ചോദിക്കുന്നുണ്ട്. വിദേശ സംരഭങ്ങളിൽ തിരിച്ചടിയുണ്ടായി. എല്ലാവരെയും വിശ്വാസത്തിലെടുത്ത് മുന്നോട്ട് പോകണമെന്ന് ഉപദേശിക്കുന്ന എഴുത്തുകളിൽ തുടക്കം മുതൽ കൂടെയുളള നിക്ഷേപകരെ കൈവിടരുതെന്നും ആവശ്യപെടുന്നുണ്ട്. ഇതാണ് റോയി മരണത്തെ കുറിച്ച് നേരത്തെ ചിന്തിച്ചിരുന്നുവെന്ന സംശയം ബാക്കി വെക്കുന്നത്.

 

മരിക്കുന്നതിന് മണിക്കൂറുകൾക്ക് മുൻപ് തുടർച്ചയായി 3 തവണ കാണണമെന്നാവശ്യപ്പെട്ട് വിളിച്ചുവെന്ന് സഹോദരൻ സമ്മതിക്കുനുണ്ട്. മരണം നിശ്ചയിയുറപ്പിച്ച ശേഷമായിരുന്നോ ഈ വിളികളെന്നും പൊലീസ് സംശയിക്കുന്നു. കഴിഞ്ഞ ദിവസം മൊഴിയെടുത്ത റെയ്ഡിനെത്തിയ ആദായ നികുതി വകുപ്പ് ജീവനക്കാരിൽ നിന്നു വീണ്ടും മൊഴി രേഖപെടുത്തും. അതേസമയം മരണ സമയം സംബന്ധിച്ച് കോൺഫിഡന്റ് ഗ്രൂപ്പ് 

ഡയറക്ടർ ടി.എ. ജോസഫിന്റെയും സുരക്ഷാ ഉദ്യോഗസ്ഥന്റെയും മൊഴികിൽ വൈരുധ്യമുണ്ടെന്ന് എസ്. എ.ടി. കണ്ടെത്തി. വെളിയാഴ്ച്ച 3 മണിക്കാണ് റോയി ഓഫീസിലെത്തിയതെന്ന് ജോസഫ് പറയുമ്പോൾ ഒരു മണിക്കൂർ മുന്നേയെത്തിയിരുന്നുവെന്നാണ് സുരക്ഷാ ഉദ്യോഗസ്ഥന്റെ മൊഴി. കൂടാതെ തൊട്ടടുത്ത മുറിയിൽ ഒരാൾ വെടിവച്ചു മരിച്ചിട്ടും ആരും ശബ്ദം കേട്ടില്ലെന്ന മൊഴികളിലും എസ്. ഐ.ടി സംശയമുന്നയിക്കുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് സംഹാദരൻ സി.ജെ. ബാബു, ഗ്രൂപ്പ് ഡയറക്ടർ ടി.എ. ജോസഫ് എന്നിവരോട് ഹാജരാകാൻ ആവശ്യപ്പെട്ടിരിക്കുന്നത്.

ENGLISH SUMMARY: