milma-02
  • പാല്‍വില കൂട്ടേണ്ടിവരുമെന്ന് മില്‍മ ചെയര്‍മാന്‍ കെ.എസ്.മണി
  • 'ലീറ്ററിന് 60 രൂപയാക്കണമെന്ന് ആവശ്യമുണ്ട് '
  • 'ആവശ്യപ്പെട്ടത് എറണാകുളം യൂണിയന്‍

പാല്‍വില കൂട്ടേണ്ടി വരുമെന്ന സൂചനയുമായി മില്‍മ ചെയര്‍മാന്‍ കെ.എസ്. മണി. ലീറ്ററിന് അറുപത് രൂപയാക്കണമെന്ന ആവശ്യം എറണാകുളം യൂണിയന്‍ നല്‍കിയിട്ടുണ്ട്. തിരുവനന്തപുരം, കോഴിക്കോട് യൂണിയനുകളുടെ അഭിപ്രായം കൂടി ചര്‍ച്ച ചെയ്ത് സര്‍ക്കാരിലേക്ക് ശുപാര്‍ശ നല്‍കുമെന്നും വില കൂട്ടിയാലുള്ള ഉപഭോക്താക്കളുടെ ബുദ്ധിമുട്ട് കൂടി മനസിലാക്കിയുള്ള തീരുമാനമുണ്ടാവുമെന്നും കെ.എസ്. മണി മനോരമ ന്യൂസിനോട് പറഞ്ഞു. 

ലീറ്ററിന് അന്‍പതില്‍ നിന്നും അന്‍പത്തി നാലിലേക്ക് വില ഉയരുമോ. അറുപത് അറുപത്തി നാലാകുമോ. അതോ അതിലേറുമോ. എന്തായാലും ദൈനംദിന ചെലവുകളുടെ കള്ളികള്‍ നിലവിലെ കളങ്ങളിലൊതുങ്ങില്ലെന്ന സൂചനയാണ്. ലീറ്ററിന് അറുപത് രൂപയാക്കി ഉയര്‍ത്തണമെന്നാണ് എറണാകുളം യൂണിയന്‍റെ ശുപാര്‍ശ. 

വില ഉയര്‍ത്താന്‍ മില്‍മ തീരുമാനിച്ചാലും സര്‍ക്കാരിന്‍റെ അനുമതി വേണ്ടിവരും. ഇതര സംസ്ഥാനങ്ങളില്‍ പാല്‍വില കേരളത്തെ അപേക്ഷിച്ച് കുറഞ്ഞ് നില്‍ക്കുമ്പോള്‍ ഉപഭോക്താക്കളെ മില്‍മയില്‍ നിന്നകറ്റുമോ എന്ന ആശങ്കയുമുണ്ടെന്ന് ചെയര്‍മാന്‍. യൂണിയനുകളുടെ ശുപാര്‍ശ വിശദമായി ചര്‍ച്ച ചെയ്ത ശേഷം പാല്‍വില കൂട്ടുന്ന കാര്യത്തില്‍ അടുത്തമാസം ആദ്യവാരത്തോടെ മില്‍മയുടെ തീരുമാനമുണ്ടാവും. അതുവരെ മാത്രം ആശ്വസിക്കാം. 

ENGLISH SUMMARY:

MILMA Chairman K.S. Mani suggests an increase in milk prices, with the Ernakulam Union recommending ₹60 per litre. Final decision pending government approval after discussions with other unions.