Untitled design - 1

ഗൾഫ് രാജ്യങ്ങളിലെ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ ബോർഡ് പരീക്ഷകൾ സി.ബി.എസ്.ഇ മാറ്റിവെച്ചു. പശ്ചിമേഷ്യയിലെ അസ്ഥിരമായ സുരക്ഷാ സാഹചര്യം കണക്കിലെടുത്താണ് തീരുമാനം. വ്യാഴം, വെള്ളി ദിവസങ്ങളിൽ നടക്കേണ്ട പരീക്ഷകളാണ് മാറ്റിവെച്ചത്. ഇന്നലെ നടക്കേണ്ട പരീക്ഷയും മാറ്റിയിരുന്നു. പുതിയ തിയതി പിന്നീട് തീരുമാനിക്കും. 

Also Read: ഇസ്രയേല്‍ ഇറാനെ ആക്രമിക്കുമെന്നറിഞ്ഞു, അപ്പോള്‍ ഞങ്ങള്‍ കയറി ആക്രമിച്ചു’; വിചിത്ര മറുപടി

സൗദി, യു.എ.ഇ, കുവൈറ്റ്, ഒമാൻ, ഖത്തർ, ബഹ്‌റൈൻ എന്നീ രാജ്യങ്ങളിലെ സ്കൂൾ പ്രിൻസിപ്പൽമാർക്ക് സി.ബി.എസ്.ഇ പരീക്ഷാ കൺട്രോളർ ഇതുസംബന്ധിച്ച നിർദ്ദേശം നൽകി.  മാറ്റിവച്ച പരീക്ഷകളുടെ പുതിയ തീയതികൾ പിന്നീട് പ്രഖ്യാപിക്കുമെന്ന് ബോർഡ് അറിയിച്ചു. ഈ സാഹചര്യത്തിൽ, ഈ മാസം അഞ്ച് മുതൽ നടത്താൻ നിശ്ചയിച്ചിട്ടുള്ള പരീക്ഷകളുടെ കാര്യത്തിൽ  മൂന്നിന് സാഹചര്യങ്ങൾ അവലോകനം ചെയ്ത ശേഷം ഉചിതമായ തീരുമാനമെടുക്കും.

റമസാൻ കാലയളവിൽ നടക്കുന്ന പരീക്ഷകളെക്കുറിച്ച് വിദ്യാർഥികൾ സ്കൂളുകളുമായി നിരന്തരം ബന്ധപ്പെടണമെന്നും ഔദ്യോഗിക അറിയിപ്പുകൾ കൃത്യമായി പിന്തുടരണമെന്നും സിബിഎസ്ഇ നിർദേശിച്ചു. പരീക്ഷകൾ റദ്ദാക്കിയെന്ന തരത്തിൽ സമൂഹമാധ്യമത്തിൽ വ്യാജ പ്രചരണങ്ങൾ നടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ബോർഡ് ഇക്കാര്യത്തിൽ വ്യക്തത വരുത്തിയത്. വ്യാജ സന്ദേശങ്ങളിൽ വിശ്വസിക്കരുതെന്നും പരിശോധിക്കപ്പെട്ട സ്രോതസ്സുകളിൽ നിന്ന് മാത്രം വിവരങ്ങൾ ശേഖരിക്കണമെന്നും അധികൃതർ വിദ്യാർത്ഥികളോടും രക്ഷിതാക്കളോടും അഭ്യർഥിച്ചു.

സംഘർഷം രൂക്ഷമായതിനെ തുടർന്ന് ദുബായിലെ സ്കൂളുകൾ അടഞ്ഞുകിടക്കുകയാണ്.  വീണ്ടും ഓൺലൈൻ പഠനത്തിലേക്ക് മാറിയ സാഹചര്യവുമായി കുടുംബങ്ങൾ പൊരുത്തപ്പെട്ടുവരികയാണ്. 

ENGLISH SUMMARY: