US President Donald Trump waves as he walks from Marine One after arriving on the South Lawn of the White House, Tuesday, Jan. 27, 2026, in Washington. (AP Photo/Alex Brandon)

.

 

യു.എസില്‍ ജന്മാവകാശ പൗരത്വം നിയന്ത്രിക്കാനുള്ള പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ  നീക്കം പാളി.  ട്രംപിന്റെ ഉത്തരവ് യുഎസ് സുപ്രീം കോടതി റദ്ദാക്കി. രാഷ്ട്രീയ സമൂഹത്തിൽ സ്വതന്ത്രമായി പങ്കാളികളാകാനുള്ള അവകാശമാണ് പൗരത്വം എന്ന് ചീഫ് ജസ്റ്റിസ് ജോൺ റോബർട്ട്‌സ് വിധിന്യായത്തിൽ കുറിച്ചു.അഞ്ചിനെതിരെ നാല് വോട്ടുകൾക്കാണ് സുപ്രധാന വിധി.   

 

രണ്ടര ലക്ഷത്തോളം കുഞ്ഞുങ്ങൾക്ക് ആശ്വാസമാകുന്നതാണ് നിര്‍ണായക വിധി. യുഎസിൽ നിയമപരമായി താമസിക്കുന്ന ഒരു രക്ഷിതാവെങ്കിലും ഉള്ളവർക്ക് മാത്രമേ ജന്മാവകാശ പൗരത്വം നൽകാവൂ എന്നായിരുന്നു ട്രംപിന്റെ എക്സിക്യൂട്ടീവ് ഉത്തരവ്. സുപ്രീം കോടതി വിധി രാജ്യത്തിന് ദോഷമാകുമെന്ന് ട്രംപ് പ്രതികരിച്ചു. വിധി മറികടക്കാന്‍ നിയമനിര്‍മാണം നടത്തുമെന്ന് ട്രംപ് പറഞ്ഞു.

ENGLISH SUMMARY:

The US Supreme Court has struck down President Donald Trump's executive order seeking to restrict birthright citizenship. In a narrow 5-4 ruling, the court reaffirmed that citizenship is a fundamental constitutional right, providing relief to an estimated 250,000 children while prompting Trump to vow new legislation.