U.S. Secretary of State Marco Rubio leaves after briefing Congressional leaders on Iran in the U.S. Capitol on March 02, 2026 in Washington, DC. The U.S. Senate returns to Washington on Monday, and the House of Representatives returns on Wednesday, days after coordinated air attacks by the United States and Israel killed Iranian Supreme Leader Ayatollah Ali Khamenei in Tehran on Saturday, February 28th. Kevin Dietsch/Getty Images/AFP (Photo by Kevin Dietsch / GETTY IMAGES NORTH AMERICA / Getty Images via AFP)

U.S. Secretary of State Marco Rubio leaves after briefing Congressional leaders on Iran in the U.S. Capitol on March 02, 2026 in Washington, DC. The U.S. Senate returns to Washington on Monday, and the House of Representatives returns on Wednesday, days after coordinated air attacks by the United States and Israel killed Iranian Supreme Leader Ayatollah Ali Khamenei in Tehran on Saturday, February 28th. Kevin Dietsch/Getty Images/AFP (Photo by Kevin Dietsch / GETTY IMAGES NORTH AMERICA / Getty Images via AFP)

 ഇറാനെ ആദ്യം ആക്രമിച്ചതെന്തിന് എന്ന ചോദ്യത്തിന് വിചിത്രമറുപടി നല്‍കി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍കോ റൂബിയോ. ഇറാന്‍റെ ഭാഗത്തുനിന്നും ഭീഷണയുണ്ടായിരുന്നിനാലാണ് ആക്രമണം ആരംഭിച്ചതെന്നായിരുന്നു യുഎസിന്‍റെ ഇതുവരെയുള്ള വാദം. എന്നാല്‍ ഇസ്രയേല്‍ ആദ്യം ഇറാനെ ആക്രമിക്കുമെന്ന് അറിഞ്ഞിരുന്നെന്നും അതിന്‍റെ തിരിച്ചടി യുഎസിനെതിരെ ഉണ്ടാകുമെന്ന് ബോധ്യമായതിനാല്‍ ആദ്യം ആക്രമിച്ചെന്നുമാണ് മാര്‍കോ റൂബിയോ പറഞ്ഞത്.

ഇറാന്‍റെ ഭാഗത്തുനിന്നും പ്രത്യേകിച്ച് ഒരു ഭീഷണിയും യുഎസിനും ഇസ്രയേലിനും മേലുണ്ടായിരുന്നില്ലെന്ന് വ്യക്തമാകുന്ന മറുപടിയാണ് റൂബിയോയുടേത്. മാധ്യമപ്രവര്‍ത്തകരുടെ ആവര്‍ത്തിച്ചുള്ള ചോദ്യത്തിനാണ് റൂബിയോയുടെ വിചിത്ര മറുപടി. ഇറാന്‍റെ ഭാഗത്തുനിന്നുണ്ടായേക്കാവുന്ന ആക്രമണത്തെ തടുക്കാനുള്ള നീക്കമെന്നായിരുന്നു ഇസ്രയേലും നേരത്തേ വാദിച്ചിരുന്നത്, എന്നാല്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹുവിന്‍റെ യുദ്ധക്കൊതി തന്നെയാണ് ഈ യുദ്ധത്തിലേക്ക് നയിച്ചതെന്നാണ് ‌ഇപ്പോള്‍ വ്യക്തമാകുന്നത്. 

റൂബിയോയുടെ മറുപടി വലിയ തോതിലുള്ള വിമര്‍ശനങ്ങള്‍ക്കും പ്രതിഷേധത്തിനുമാണ് ഇടയാക്കിയത്. യുഎസ് സെനറ്റര്‍മാരും പ്രതിപക്ഷവും രാഷ്ട്രീയപ്രവര്‍ത്തകരുമുള്‍പ്പെടെ റൂബിയോയുടെ വാക്കുകള്‍ക്കെതിരെ രംഗത്തുവന്നു. അമേരിക്കയക്ക് ആവശ്യമില്ലാത്തൊരു യുദ്ധം ഇസ്രയേലിനു വേണ്ടി ചെയ്തു എന്നാണ് പൊതുവിലയിരുത്തല്‍. ഒരു രാജ്യത്തിലേക്ക് കടന്നുകയറി ആക്രമണം നടത്തി പരമോന്നത നേതാവിനെ കൊലപ്പെടുത്തിയ നീക്കം ന്യായീകരിക്കാനാവില്ലെന്നാണ് യുഎസ് ജനത ആവര്‍ത്തിച്ചു പറയുന്നത്.

ആറ് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടെന്ന് മന്ത്രാലയം പ്രഖ്യാപിച്ചതിനു തൊട്ടുമുന്‍പായിരുന്നു റൂബിയോയുടെ മറുപടി വന്നത്. ‘ഇറാന്‍റെ ബാലിസ്റ്റിക് മിസൈല്‍ കപ്പാസിറ്റി ഇല്ലാതാക്കാനാണ് ആക്രമണമെന്നും ഇറാനെന്തിനാണ് ബാലിസ്റ്റിക് മിസൈല്‍ എന്നും ചോദിക്കുന്നു റൂബിയോ. ഇറാന് നിരവധി പരമ്പരാഗത ആയുധങ്ങളും ഡ്രോണുകളുമുണ്ട്. വലിയ തോതിലുള്ള ആപത്താണ് ഇത് ലോകത്തിനുണ്ടാക്കുന്നത്’– റൂബിയോ പറയുന്നു.

അതേസമയം ഇസ്രയേല്‍ ആക്രമണത്തില്‍ ഇറാനില്‍ മരണം 700 കടന്നു. ഇറാന്‍റെ മിസൈല്‍,ഡ്രോണ്‍ ലോഞ്ച് സൈറ്റുകള്‍,വ്യോമതാവളങ്ങള്‍, റവല്യൂഷനറി ഗാര്‍ഡ് കമാന്റ് സെന്റര്‍ എന്നിവയെല്ലാം തകര്‍ത്തെന്ന് യുഎസ് അവകാശപ്പെടുന്നു. ഇറാനിലും ലെബനനിലും ഇസ്രയേല്‍ ആക്രമണം കടുപ്പിക്കുന്നതായാണ് റിപ്പോര്‍ട്ട്. ഹിസ്ബുല്ല കേന്ദ്രങ്ങള്‍ നശിപ്പിച്ചെന്നും ഇസ്രയേല്‍ ആവര്‍ത്തിക്കുന്നു. അതേസമയം സൈനിക നടപടി എത്രകാലം വേണമെങ്കിലും തുടരാന്‍ അമേരിക്കയ്ക്ക് സാധിക്കുമെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറയുന്നു. എന്നാല്‍ യുദ്ധം നീണ്ടുപോകില്ലെന്നായിരുന്നു ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹു വ്യക്തമാക്കിയത്.

 

 

US Secretary's Unusual Justification for Iran Attack :

US State Secretary Marco Rubio provided a peculiar response regarding the initial attack on Iran, suggesting it was a preemptive measure due to the perceived threat from Iran and the possibility of retaliation against the US. This statement has sparked significant criticism and debate, with many questioning the necessity and justification of US involvement in a conflict that doesn't appear to pose an immediate threat.