cia-iran

 യുഎസും ഇസ്രയേലും ചേര്‍ന്ന് ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയെ പിടികൂടിയ തന്ത്രങ്ങളുടേയും ആസൂത്രണത്തിന്റേയും ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തുവരുന്നു. വര്‍ഷങ്ങള്‍ നീണ്ട ആസൂത്രണവും അത്യാധുനിക സാങ്കേതിക വിദ്യയുമാണ് ഖമനയിയേയും ഉന്നത ഉദ്യോഗസ്ഥരേയും പിടികൂടാനായി ഇരുരാജ്യങ്ങളുടേയും രഹസ്യാന്വേഷണ ഏജന്‍സികള്‍ ഉപയോഗിച്ചിരുന്നത്. Also Read: നാലാം ദിവസവും കലുഷിതം; ഗള്‍ഫ് മേഖലയില്‍ ആക്രമണം തുടര്‍ന്ന് ഇറാന്‍

 

വര്‍ഷങ്ങളോളം ടെഹ്റാനിലെ ട്രാഫിക് ക്യാമറകള്‍ മൊസാദും സിഐഎയും ഹാക്ക് ചെയ്തിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഇതുവഴി പാസ്ച്ചര്‍ സ്ട്രീറ്റിലെ ഓഫീസിലേക്കുള്ള ഉദ്യോഗസ്ഥരുടെ വരവും പോക്കും ഇസ്രയേലും അമേരിക്കയും കൃത്യമായി കണ്ടു. സുരക്ഷാ ഉദ്യോഗസ്ഥരുടെ നീക്കങ്ങളും സമയവും യാത്രകളും നിരീക്ഷിച്ചു. അതിസങ്കീര്‍ണമായ അല്‍ഗോരിതം ഉപയോഗിച്ച് സുരക്ഷാ ഉദ്യോഗസ്ഥരുടെ ജോലി, ജോലിസമയം, ആരുടെ സുരക്ഷാ ചുമതല എന്നിവ നിരീക്ഷിച്ച് ഒരു പ്രത്യേക മാതൃക തന്നെ തയാറാക്കി.

khamenei-iran

A portrait of Iran's late Supreme Leader Ayatollah Ali Khamenei, who was killed in Israeli and U.S. strikes on Saturday, stands among flowers outside the Iranian Embassy in Moscow, Russia March 2, 2026. REUTERS/Ramil Sitdikov

ആക്രമണ സമയത്ത് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് സിഗ്നലുകൾ ലഭിക്കാതിരിക്കാൻ നേരത്തേ മൊബൈല്‍ ടവറുകളുടെ പ്രവര്‍ത്തനത്തില്‍ കൃത്രിമം കാണിച്ചു. ഇസ്രയേല്‍ ആക്രമണത്തെക്കുറിച്ച് യാതൊരു സൂചനകളും ഇറാന് ലഭിക്കാതെ പോയതും ഇക്കാരണത്താലാണെന്നാണ് വിവരം. ഹാക്ക് ചെയ്ത ട്രാഫിക് ഡാറ്റകളിലൂടെ ഖമനയി ഓഫീസിലെത്തുന്ന സമയവും മീറ്റിങ് നടത്തുന്ന സമയവും സിഐഎയ്ക്കും ഇസ്രയേലിനും ലഭിച്ചു.ഖമനയി ശനിയാഴ്ച വൈകിട്ട് നടത്തുന്ന മീറ്റിങ് രാവിലത്തേക്ക് മാറ്റിയതും ഇസ്രയേല്‍ ഇന്റലിജന്‍സ് ഏജന്‍സി മണത്തറിഞ്ഞത് ഇങ്ങനെതന്നെ.

ഇന്റലിജന്‍സ് വിഭാഗവും മൊസാദും ശേഖരിച്ച ഡാറ്റകള്‍ ഉപയോഗിച്ചാണ് ഖമനയിക്കെതിരായ ഓപ്പറേഷന്‍ ആസൂത്രണം ചെയ്തത്. ‘സോഷ്യല്‍ നെറ്റ്‌വര്‍ക് അനാലിസിസ്’ എന്ന ഗണിതശാസ്ത്ര രീതി ഉപയോഗിച്ചാണ് കോടിക്കണക്കിന് ഡേറ്റ ശേഖരിച്ച് വിശകലനം ചെയ്തത്. ആയിരം കിലോമീറ്റര്‍ അകലെനിന്നു പോലും ഒരു ഡൈനിങ് ടേബിളിന്‍റെ വലുപ്പത്തിലുള്ള പോയിന്‍റില്‍ കൃത്യമായി പതിക്കാന്‍ ശേഷിയുള്ള സ്പാരോ മിസൈലുകളാണ് ഇസ്രയേലി പൈലറ്റുകള്‍ ഖമനയിയുടെ ഓഫീസ് തകര്‍ക്കാന്‍ ഉപയോഗിച്ചത്.

ഇറാന്‍റെ വ്യോമപ്രതിരോധ സംവിധാനത്തിന് പോലും ഇവയെ കണ്ടെത്താനോ നശിപ്പിക്കാനോ സാധിച്ചില്ല. പാസ്ച്ചര്‍ സ്ട്രീറ്റില്‍ ഖമനയിയും ഉന്നത ഉദ്യോഗസ്ഥരും ഒത്തുകൂടുമെന്ന വിവരം ഉറപ്പിച്ച് സിഐഎയ്ക്ക് നല്‍കിയത് മേഖലയിലെ ചാരപ്രവര്‍ത്തകനാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഹിസ്ബുല്ല നേതാവ് ഹസന്‍ നസ്റല്ലയെ വര്‍ഷങ്ങളോളം ഒളിച്ചുകഴിഞ്ഞ ബങ്കറില്‍ നിന്നാണ് യുഎസ് കൊലപ്പെടുത്തിയതെങ്കില്‍ ജനമധ്യത്തില്‍ സജീവമായി നിന്ന ആയത്തുല്ല അലി ഖമനയിയെ കൊലപ്പെടുത്തിയത് സാങ്കേതിക നേട്ടം എന്നതിലുപരി വലിയൊരു രാഷ്ട്രീയ നേട്ടമായാണ് അമേരിക്ക വിലയിരുത്തുന്നത്.

 

 

Mossad and CIA Hacked Tehran's Traffic Cameras :

US and Israel's meticulous planning to capture Iran's supreme leader, Ayatollah Khamenei, involved years of sophisticated technological strategies. The intelligence agencies utilized advanced techniques to track Khamenei and other high-ranking officials, revealing shocking details of the operation.